കൊൽക്കത്ത: നേതാവിനെ തല്ലിയതിന് 10 ബി.ജെ.പി അംഗങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി പശ്ചിമബംഗാൾ സംസ്ഥാന നേതൃത്വം. മെയ് 10ന് പാർട്ടി സംസ്ഥാന ആസ്ഥാനത്ത് നടന്ന യോഗത്തിനിടെയുണ്ടായ അനിഷ്ട സംഭവങ്ങളിലാണ് നടപടി.
ദക്ഷിണ കൊൽക്കത്ത യൂണിറ്റിലെ 10 അംഗങ്ങൾക്ക് മേഖല പ്രസിഡൻറ് ശങ്കർ സിക്ദറാണ് നോട്ടീസ് നൽകിയത്. നോട്ടീസ് നൽകിയ വിവരം പാർട്ടി വക്താവ് സാമിക് ഭട്ടാചാര്യയയും സ്ഥിരീകരിച്ചു. ജനറൽ സെക്രട്ടറി ഗാന്ധർ ചാറ്റർജിയെ മർദിച്ച സംഭവുമായി ബന്ധപ്പെട്ട് ഒരാഴ്ചക്കുള്ളിൽ വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാലയളവിൽ പാർട്ടി പരിപാടികളിൽ പങ്കെടുക്കരുതെന്നും ഇവരോട് നിർദേശിച്ചിട്ടുണ്ട്.
10 പേർ ചേർന്ന് ജനറൽ സെക്രട്ടറിമാരായ ഗാന്ധർ ചാറ്റർജിയേയും തനുജ ചാറ്റർജിയേയും മർദിച്ചുവെന്നാണ് പരാതി. പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് വ്യാപകമായി അക്രമങ്ങൾ അഴിച്ചു വിടുകയാണെന്ന് ബി.ജെ.പി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിയിലെ തല്ലിെൻറ കഥ പുറത്ത് വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.