ന്യൂഡൽഹി: സൈനിക് സ്കൂളുകളെ വർഗീയവൽക്കരിക്കാനുള്ള ബി.ജെ.പി സർക്കാറിന്റെ നീക്കം അവസാനിപ്പിക്കണമെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. സ്വകാര്യ പങ്കാളിത്തത്തിന്റെ മറവിലുള്ള ഇത്തരം വർഗീയവത്കരണം ആശങ്കാജനകമാണ്.
സൈനിക് സ്കൂളുകൾ നടത്തി വരുന്നത് പ്രതിരോധ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലുള്ള സ്വയംഭരണ അവകാശമുള്ള സൈനിക് സ്കൂൾ സൊസൈറ്റിയാണ് (എസ്.എസ്.എസ്). ഇന്ത്യൻ പ്രതിരോധ സേനയുടെ ഉന്നതസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരിൽ ഭൂരിഭാഗവും സൈനിക് സ്കൂളുകളിൽ പഠിച്ചിറങ്ങിയവരാണ്. നാഷണൽ ഡിഫൻസ് അക്കാദമിയിലേക്കും ഇന്ത്യൻ നേവി അക്കാദമിക്കുമുള്ള യോഗ്യരായ വിദ്യാർഥികളെ കണ്ടെത്തുന്നതിൽ സൈനിക് സ്കൂൾ വലിയ പങ്കു വഹിക്കുന്നുണ്ട്.
എന്നാൽ, കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ രീതി പൊതു – സ്വകാര്യ പങ്കാളിത്ത മാതൃകയിൽ നടത്തിപ്പ് ചെലവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല. ആർ.എസ്.എസ് – ബി.ജെ.പി ബന്ധമുള്ള സംഘടനകളാണ് ഇതിനായി കേന്ദ്രവുമായും എസ്.എസ്.എസുമായും കരാറിൽ എത്തുന്നതിൽ ഭൂരിഭാഗവും. സൈനിക് സ്കൂളുകളുടെ ദേശീയ, മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാൻ ഈ നീക്കത്തിൽ നിന്ന് ബി.ജെ.പി സർക്കാർ പിൻവാങ്ങണമെന്ന് പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.