ചാക്കിട്ടുപിടിക്കാൻ ബി.ജെ.പി കോടികൾ മുടക്കുന്നു- ആപ്

ന്യൂഡല്‍ഹി: മഹാരാഷ്ട്ര മാതൃകയിൽ ഡൽഹി സർക്കാറിനെ മറിച്ചിടാൻ ബി.ജെ.പി കോടികളാണ് മുടക്കുന്നതെന്ന് ആം ആദ്മി പാർട്ടി നേതാക്കൾ ആരോപിച്ചു. എം.എൽ.എമാർക്ക് 20 കോടി രൂപയാണ് ബി.ജെ.പി വാഗ്ദാനം ചെയ്തിട്ടുള്ളത്. മറ്റു എം.എല്‍.എമാരെ അവരോടൊപ്പം കൂട്ടിയാല്‍ 25 കോടി നൽകാമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും രാജ്യസഭ എം.പി സഞ്ജയ് സിങ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.

പണം വാങ്ങി ബി.ജെ.പിയില്‍ ചേരാൻ തയാറായില്ലെങ്കിൽ സി.ബി.ഐ, ഇ.ഡി കേസുകൾ നേരിടേണ്ടിവരുമെന്ന ഭീഷണിയാണ് ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പിയിൽ ചേർന്നാൽ കേസുകൾ പിൻവലിക്കാമെന്നും മുഖ്യമന്ത്രി പദം നൽകാമെന്നും തനിക്ക് സന്ദേശം ലഭിച്ചതായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചിരുന്നു.

ഇതിന് പിറകെയാണ് തങ്ങൾക്ക് പണം വാഗ്ദാനം ചെയ്തെന്ന് ചൂണ്ടിക്കാട്ടി എം.എൽ.എമാർ രംഗത്തുവന്നത്. ബി.ജെ.പി നേതാക്കളുമായി സൗഹൃദമുള്ള എം.എല്‍.എമാരായ അജയ് ദത്ത്, സഞ്ജ് ഷാ, സോംനാഥ് ഭാരതി, കുല്‍ദീപ് കുമാര്‍ എന്നിവരെയാണ് നേതാക്കള്‍ ബന്ധപ്പെട്ടത്.

ബി.ജെ.പി ലക്ഷ്യം പാർട്ടി പരാജയപ്പെടുത്തി. ബി.ജെ.പിക്ക് ഇത്രയും പണം എവിടെ നിന്നാണ് ലഭിക്കുന്നതെന്നും സഞ്ജയ് സിങ് ചോദിച്ചു. ബി.ജെ.പി നേതാക്കൾ തങ്ങളുമായി ബന്ധപ്പെട്ടതായി വാർത്തസമ്മേളനത്തിൽ പങ്കെടുത്ത എം.എൽ.എമാരും പറഞ്ഞു. മുഖ്യമന്ത്രിയും പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാൾ വ്യാഴാഴ്ച പാർട്ടി എം.എൽ.എമാരുടെ യോഗം വിളിച്ചിട്ടുണ്ട്.

Tags:    
News Summary - BJP spends crores to fight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.