ന്യൂഡൽഹി: 2024ലെ പൊതു തെരഞ്ഞെടുപ്പിൽ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒരുമിച്ച് പോരാടിയാൽ ബി.ജെ.പിയെ 50 സീറ്റിൽ ഒതുക്കാൻ സാധിക്കുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പട്നയിൽ ശനിയാഴ്ച നടന്ന ജെ.ഡി.യു എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരികകുകയായിരുന്നു അദ്ദേഹം.
"എല്ലാ പ്രതിപക്ഷ പാർട്ടികളും ഒരുമിച്ചു പോരാടുകയാണെങ്കിൽ ബി.ജെ.പി 50 സീറ്റുകളിൽ ഒതുങ്ങും. ഞാൻ അതിനുള്ള ശ്രമങ്ങൾ തുടങ്ങി കഴിഞ്ഞു. ബി.ജെ.പിയെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ പ്രതിപക്ഷത്തെ ഒന്നിപ്പിക്കുക എന്നതാണ് തന്റെ ഏക ലക്ഷ്യം"-നിതീഷ് കുമാർ പറഞ്ഞു. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പാക്കാൻ യോഗത്തിൽ നിതീഷ് കുമാറിനെയാണ് ചുമതലപ്പെടുത്തിയത്.
ബി.ജെ.പിക്കെത്തിരെ പ്രതിപക്ഷ ഐക്യം ഉറപ്പാക്കുന്നതിന് എല്ലാ പാർട്ടികളുടെയും ഉന്നത നേതാക്കളുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തുമെന്ന് നിതീഷ് നേരത്തെ അറിയിച്ചിരുന്നു. അദ്ദേഹത്തിന്‍റെ മൂന്നു ദിവസത്തെ ഡൽഹി സന്ദർശനം തിങ്കളാഴ്ച ആരംഭിക്കുമെന്നാണ് വിവരം.
മറ്റ് പാർട്ടികളിൽ നിന്ന് വിജയിച്ച എം.എൽ.എമാരെ ബി.ജെ.പി ലക്ഷ്യമിടുകയാണെന്ന് മണിപ്പൂരിൽ ജെ.ഡി.യുവിന്‍റെ ആറ് എം.എൽ.എമാർ ബി.ജെ.പിയിലേക്ക് പോയ സംഭവത്തിൽ നിതീഷ് പറഞ്ഞു. മണിപ്പൂരിലെ എം.എൽ.എമാരുടെ കൂറുമാറ്റം ഇന്നലെ ജെ.ഡി.യു, ബി.ജെ.പി തമ്മിൽ വലിയ വാക്പോരിലേക്ക് നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.