'മുഗളൻമാർ നശിപ്പിച്ച 36,000 ക്ഷേത്രങ്ങൾ ബി.ജെ.പി പുനർനിർമ്മിക്കും'; വീണ്ടും വിവാദ പ്രസ്താവനയുമായി കെ ഈശ്വരപ്പ

ബംഗളുരു: മുഗളൻമാർ നശിപ്പിച്ച 36,000 ക്ഷേത്രങ്ങൾ ബി.ജെ.പി പുനർനിർമ്മിക്കുമെന്ന പ്രസ്താവനയുമായി മുൻ കർണ്ണാടക മന്ത്രി കെ ഈശ്വരപ്പ. പുനർ നിർമാണം സംഘർഷങ്ങളൊന്നുമില്ലാതെ  നിയമാനുസൃതമായി സമാധാനപരമായി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

"ഇന്ന് ശ്രീരംഗപട്ടണത്തിൽ ഹനുമാൻ ക്ഷേത്രം ഉണ്ടായിരുന്നു എന്ന് മുസ്ലീംങ്ങളും അംഗീകരിക്കുന്നുണ്ട്. എന്നാൽ, മുമ്പ് ക്ഷേത്രം മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ഹനുമാൻ ക്ഷേത്രത്തെ സംരഷിക്കുകയും ചെയ്തു, പക്ഷെ എന്തുകൊണ്ടാണ് ക്ഷേത്രം അവർ മാറ്റി സ്ഥാപിച്ചത്? എന്തു കൊണ്ടാണ് അവിടെ പള്ളി അവിടെ സ്ഥാപിച്ചത്? ഇതിനെക്കുറിച്ച് കോൺഗ്രസിനെന്താണ് പറയാനുള്ളത്?"- ബി.ജെ.പി നേതാവ് ചോദിച്ചു.

കർണ്ണാടക മന്ത്രിസഭാംഗമായിരുന്ന നേരത്തെയും വിവാദ പരാമർശങ്ങൾ നടത്തിയിരുന്നു. അഴിമതി ആരോപണത്തെ തുടർന്ന് മന്ത്രിസ്ഥാനം രാജിവെക്കുകയായിരുന്നു. 

Tags:    
News Summary - 'BJP will revive 36,000 temples destroyed by Mughals': Ex-Karnataka minister K Eshwarappa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.