ബംഗളൂരു: കർണാടകയിലെ ചിക്കമഗളൂരു ജില്ലയിൽ ബി.ജെ.പി പ്രവർത്തകൻ 16 ദലിത് സ്ത്രീകളെ കോഫി പ്ലാന്റേഷനിൽ പൂട്ടിയിട്ട് മർദിച്ചു. 15 ദിവസമായി തങ്ങളെ പൂട്ടിയിട്ട് ക്രൂരമായി മർദിച്ചതായും ഒരു സ്ത്രീ തൊഴിലാളിയുടെ ഗർഭസ്ഥശിശു മർദനത്തെത്തുടർന്ന് മരിച്ചതായും സ്ത്രീകൾ പൊലീസിൽ പരാതി നൽകി.
ബി.ജെ.പി അനുയായി ജഗദീശ്വ ഗൗഡക്കെതിരെയാണ് ആരോപണം. ക്രൂരമായ പീഡനത്തിനൊടുവിൽ കുഞ്ഞിനെ നഷ്ടമായ സ്ത്രീ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. ജഗദീശ്വ ഗൗഡക്കും മകൻ തിലക് ഗൗഡക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഒളിവിലായ ഇവർക്കായി അന്വേഷണം നടക്കുകയാണ്. രണ്ടുമാസം ഗർഭിണിയായിരുന്നു യുവതി. ഉടമയെ പൊലീസ് ചോദ്യം ചെയ്തതിനുശേഷമാണ് ഇവരെ മോചിപ്പിച്ചത്.
ജഗദീശ്വ ഗൗഡ തങ്ങളുടെ ബന്ധുക്കളെ പീഡിപ്പിച്ചുവെന്നാരോപിച്ച് ഒക്ടോബർ എട്ടിന് ഒരുകൂട്ടം ആളുകൾ ബലെഹൊന്നൂർ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. എന്നാൽ, ഉടൻ ഇവർ പരാതി പിൻവലിക്കുകയും ചെയ്തു. ഗർഭിണിയായ യുവതിയെ തൊട്ടടുത്ത ദിവസം ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.ജഗദീശ്വ പാർട്ടി നേതാവല്ലെന്നും അനുയായി മാത്രമാണെന്നുമാണ് ബി.ജെ.പിയുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.