ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബുലന്ദ്ശഹർ കലാപത്തിനിടെ പൊലീസ് ഇൻസ്പെക്ടർ സുബോധ് കുമാർ സിങ് വെടിയേറ്റ് മരിച്ച സംഭവത്തിൽ ബി.ജെ.പി യുവ മോർച്ച നേതാവ് ശിഖർ അഗർവാൾ അറസ്റ്റിൽ. കലാപത്തിനു ശേഷം ഒളിവിലായ ശിഖറിനെ ബുലന് ദ്ശഹറിൽ നിന്നും 37 കിലോ മീറ്റർ അകലെയുള്ള ഹാപുരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
കലാപത്തിന് നേതൃത്വം നൽ കിയവരിൽ പ്രധാന പ്രതിയാണ് ശിഖർ അഗർവാൾ. കലാപം നടന്ന് ഒരു മാസം പിന്നിട്ട ശേഷമാണ് പെലീസിന് പ്രതിയെ പിടികൂടാനായത്.മുഖ്യപ്രതിയും ബജ്റംഗ്ദൾ നേതാവുമായ യോഗേഷ് രാജിനെ കഴിഞ്ഞ ആഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
താൻ നിരപരാധിയാണെന്നും കൊല്ലപ്പെട്ട പൊലീസ് ഇൻസ്പെക്ടർ അഴിമതിക്കാരനും ഹിന്ദുക്കളെ ദ്രോഹിക്കാൻ കൂട്ടുനിന്നയാളുമാണെന്നും ഇയാൾ ഒളിത്താവളത്തിൽ നിന്നും പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു.
സുബോധ് കുമാര്‍ സിങ് അഴിമതിക്കാരനായിരുന്നുവെന്നും ഹിന്ദു മതവികാരം വ്രണപ്പെടുത്താൻ അയാൾ മുസ്ലിം സമുദായങ്ങളുടെ കൂട്ടുപിടിച്ചു പ്രവർത്തിച്ചുവെന്നും ശിഖർ അഗൾവാൾ വിഡിയോയിലൂടെ ആരോപിച്ചിരുന്നു. കലാപം നടക്കുേമ്പാൾ താൻ പൊലീസ് സ്റ്റേഷന് അകത്തായിരുന്നു. തനിക്ക് പൊലീസുകാരെൻറ കൊലപാതകവുമായോ മറ്റ് അക്രമ സംഭവങ്ങളുമായോ ബന്ധമില്ലെന്നും ഇയാൾ പറഞ്ഞിരുന്നു.
ബുലന്ദ്ശഹറില്‍ ഗോവധമാരോപിച്ച് അക്രമം നടത്തിയ സംഭവത്തില്‍ ശിഖര്‍ അഗര്‍വാളടക്കം 30 പേരെയാണ് പൊലീസ് ഇതുവരെ അറസ്റ്റു ചെയ്തിരിക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.