ന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തി സംസാരിച്ചതിന് സമ്മർദ്ദത്തെ തുടർന്ന് ബി.ജെ.പി സസ്‍പെൻഡ് ചെയ്ത വക്താവ് നൂപുർ ശർമക്ക് സുരക്ഷയൊരുക്കി കേന്ദ്രം. വധഭീഷണിയുണ്ടെന്ന പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനെ തുടർന്ന് സസ്‌പെൻഡ് ചെയ്ത ബി.ജെ.പി വക്താവ് നൂപുർ ശർമക്കും കുടുംബത്തിനുമാണ് ഡൽഹി പൊലീസ് സുരക്ഷയൊരുക്കിയത്.
തനിക്ക് ലഭിക്കുന്ന പീഡനങ്ങളും ഭീഷണികളും ചൂണ്ടിക്കാട്ടി സുരക്ഷ നൽകണമെന്ന് അവർ പൊലീസിനോട് അഭ്യർത്ഥിച്ചിരുന്നു.
പ്രവാചക നിന്ദയുടെ പേരിൽ ബി. ജെ. പി ഞായറാഴ്ച നൂപുർ ശർമ്മയെയും സസ്പെൻഡ് ചെയ്യുകയും ഡൽഹി യൂനിറ്റ് മീഡിയ തലവൻ നവീൻ കുമാർ ജിൻഡാലിനെ പുറത്താക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.