തൃണമൂൽ കോൺ​ഗ്രസിനെ പേടിച്ച് 10,000ത്തോളം ബി.ജെ.പി പ്രവർത്തകരും കുടുംബങ്ങളും കഴിയുന്നത് പാർട്ടി ഓഫിസുകളിലും മറ്റിടങ്ങളിലുമെന്ന് ബി.ജെ.പി നേതാവ്

കൊൽക്കത്ത: ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന അതിക്രമങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവും ബി.ജെ.പി എം.എൽ.എയുമായ സുവേന്ദു അധികാരി. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഗവർണർ സി.വി. ആനന്ദബോസിന് സുവേന്ദു അധികാരി കത്തയച്ചു.

തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ അക്രമം പേടിച്ച് 10,000 ത്തോളം ബി.ജെ.പി പ്രവർത്തകരും അവരുടെ കുടുംബങ്ങളും പാർട്ടി ഓഫിസുകളിലും പ്രത്യേകം സുരക്ഷയുള്ള വീടുകളിലുമാണ് കഴിയുന്നതെന്നും സുവേന്ദു ചൂണ്ടിക്കാട്ടി. ടി.എം.സി പ്രവർത്തകർ ബി.ജെ.പിക്കെതിരെ അക്രമം നടത്തുന്ന 10 ജില്ലകൾ ഗവർണർ അടിയന്തരമായി സന്ദർശിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കേന്ദ്രസേനയെ വിന്യസിക്കാൻ ടി.എം.സി സർക്കാർ തയാറാകുന്നില്ലെന്നും സുവേന്ദു ആരോപിച്ചു.

2021ലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷവും ബി.ജെ.പി പ്രവർത്തകർക്കെതിരെ ടി.എം.സി അക്രമം നടത്തിയിരുന്നു. സമാന രീതിയിൽ ഇപ്പോഴും നടക്കുന്ന ആക്രമണങ്ങളെ തുടർന്ന് 10,000ത്തോളം ബി.ജെ.പി പ്രവർത്തകർ ഭവനരഹിതരായി അഭയാർഥികളെ പോലെ കഴിയേണ്ടി വരുന്നുവെന്നും സുവേന്ദു കുറ്റപ്പെടുത്തി.

Tags:    
News Summary - BJP’s Suvendu Adhikari against TMS govt in West Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.