രാജി തുടങ്ങിവെച്ചത് രാഹുൽ; ബി.ജെ.പിക്ക് ഒന്നും ചെയ്യാനില്ല -രാജ്നാഥ് സിങ്

ന്യൂഡൽഹി: കോൺഗ്രസിൽ നിന്നുള്ള രാജിക്ക് തുടക്കമിട്ടത് രാഹുൽ ഗാന്ധിയാണെന്നും കർണാടകയിലെ രാഷ്ട്രീയ സംഭവ വികാസ ങ്ങളിൽ ബി.ജെ.പിക്ക് ഒന്നും ചെയ്യാനില്ലെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. കോൺഗ്രസിന്‍റെ ആരോപണങ്ങൾ ക്ക് ലോക്സഭയിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സർക്കാറിനെ അട്ടിമറിക്കാൻ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ശ്രമിക്കുകയാണെന്നായിരുന്നു കർണാടകയിലെ രാഷ്ട്രീയസാഹചര്യം മുൻ നിർത്തി കോൺഗ്രസ് ആരോപിച്ചത്. ബി.ജെ.പിക്ക് അധികാരത്തോട് അടങ്ങാത്ത ആര്‍ത്തിയാണെന്നും കര്‍ണാടക വിഷയം ഉന്നയിച്ച് കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

കര്‍ണാടകയിലെയും മധ്യപ്രദേശിലെയും കോണ്‍ഗ്രസ് സര്‍ക്കാറുകളെ അട്ടിമറിക്കാന്‍ നിരന്തരം ശ്രമിക്കുകയാണ്. കര്‍ണാടകയിലെ വിമത നീക്കങ്ങള്‍ക്ക് എല്ലാ ഒത്താശയും ചെയ്യുന്നത് ബി.ജെ.പിയാണെന്നും അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

എന്നാൽ, ബി.ജെ.പി ഒരു പാർട്ടിയുടെയും എം.എൽ.എമാരെ രാജിക്ക് നിർബന്ധിച്ചിട്ടില്ലെന്നും രാഹുൽ ഗാന്ധിയാണ് കോൺഗ്രസിൽ നിന്നുള്ള രാജി പരമ്പരക്ക് തുടക്കമിട്ടതെന്നും രാജ്നാഥ് സിങ് പറഞ്ഞു.

Tags:    
News Summary - Blame It On Rahul Gandhi, Says Rajnath Singh On Karnataka Crisis -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.