ജയ്പുർ: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാനദണ്ഡങ്ങൾ പാലിക്കാതെ സംസ്‌കരിച്ചതിന് പിന്നാലെ ഗ്രാമത്തിലെ 21 പേർ മരണത്തിന് കീഴടങ്ങി. രാജസ്ഥാനിലെ സിക്കാർ ജില്ലയിലെ ഖീർവ ഗ്രാമത്തിലാണ് സംഭവം. ഏപ്രിൽ 21ന് കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുവരികയും 150ഓളം പേർ അന്ത്യകർമങ്ങളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സംസ്കാരം നടത്തിയത്. മൃതദേഹം പ്ലാസ്റ്റിക് ബാഗിൽനിന്ന് പുറത്തെടുത്ത് നിരവധി ആളുകൾ അതിൽ സ്പർശിക്കുകയും ചെയ്തു.
ഇൗ ചടങ്ങിൽ പെങ്കടുത്ത 21 പേരാണ് അടുത്ത ദിവസങ്ങളിലായി മരിച്ചത്. അതേസമയം, ഏപ്രിൽ 15നും മേയ് അഞ്ചിനും ഇടയിലുണ്ടായ നാല് മരണങ്ങൾ മാത്രമാണ് കോവിഡിനെ തുടർന്നാണെന്ന് സ്ഥിരീകരിച്ചതെന്ന് അധികൃതർ അറിയിച്ചു.
'21ൽ നാല് മരണങ്ങൾ മാത്രമാണ് കോവിഡിനെ തുടർന്ന് സംഭവിച്ചത്. മറ്റുള്ളവരിൽ ഭൂരിഭാഗവും പ്രായമായവരാണ്. അതേസമയം, ഇവിടെ സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാൻ മരിച്ചവരുടെ ബന്ധുക്കളായ 147 പേരുടെ സാമ്പിൾ എടുത്തിട്ടുണ്ട്' ^ലക്ഷ്മൺഗഢ് സബ് ഡിവിഷണൽ ഓഫിസർ കുൽരാജ് മീന അറിയിച്ചു.
അധികൃതർ ഗ്രാമത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. പ്രശ്നത്തിെൻറ കാഠിന്യം ഗ്രാമവാസികളെ അറിയിക്കുകയും അവർ സഹകരിക്കുന്നുണ്ടെന്നും കുൽരാജ് മീന പറഞ്ഞു.
കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഗോവിന്ദ് സിംഗ് ദോത്രാസയുടെ മണ്ഡലത്തിലാണ് ഇൗ ഗ്രാമം ഉൾപ്പെടുന്നത്. മാനദണ്ഡങ്ങൾ പാലിക്കാതെ മൃതദേഹം സംസ്‌കരിച്ചതിന് ശേഷമുള്ള മരണവിവരങ്ങൾ അദ്ദേഹം ആദ്യം സമൂഹമാധ്യമങ്ങൾ പങ്കുവെച്ചെങ്കിലും പിന്നീടത് നീക്കം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.