ലഖ്നൗ: കേന്ദ്രമന്ത്രി കൗശൽ കിഷോറിന്റെ വീട്ടിൽ യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മന്ത്രിയുടെ മകന്‍ വികാസ് കിഷോറിനെതിരെ ആയുധ നിയമപ്രകാരം കേസെടുത്തു. വികാസ് കിഷോറിന്റെ സുഹൃത്തുക്കൾ വഴക്കിനിടെ വിനയ് ശ്രീവാസ്തവയെ കൊലപ്പെടുത്താൻ വികാസിന്റെ പേരിലുള്ള തോക്ക് ഉപയോഗിച്ചതാണ് കേസെടുക്കാന്‍ കാരണം.
കേസുമായി ബന്ധപ്പെട്ട് വികാസിന്റെ സുഹൃത്തുക്കളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അജയ് റാവത്ത്, അങ്കിത് വർമ, ഷമീം എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിലെ താക്കൂർഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബെഗാരിയ ഗ്രാമത്തിലെ വീട്ടിലാണ് വിനയ് ശ്രീവാസ്തവയെ തലക്ക് വെടിയേറ്റ നിലയിൽ കണ്ടെത്തിയത്.
സംഭവസമയത്ത് വികാസ് വീട്ടിൽ ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. വിനയ് ശ്രീവാസ്തവക്ക് വെടിയേറ്റ സമയത്ത് മകൻ വീട്ടിലുണ്ടായിരുന്നില്ലെന്നും ഡൽഹിയിലായിരുന്നെന്നും മന്ത്രി പ്രതികരിച്ചു. വികാസിന്റെ സുഹൃത്തുക്കൾ പിസ്റ്റൾ മോഷ്ടിച്ചതാണോ അതോ അവർക്ക് നൽകിയതാണോ എന്നും അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.