നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ 16 നില അപ്പാര്‍ട്ട്‌മെന്റിൻറിൽ രണ്ടു ബ്ലോക്കുകളുടെ ഭിത്തിക്കിടയിൽ കുടുങ്ങി യ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. നോയിഡ 76ാം സെക്ടറിൽ അമ്രപാലി സിലിക്കൺ സൊസൈറ്റിയിൽ അപ്പാർട്ട്മെൻറ് േബ്ലാക്കുകൾക്കിടയിൽ 120 അടി ഉയരത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.സി, ഡി ബ്ലോക്കുകൾക്കിടയിൽ ഒന്നരയടി മാത്രം വീതിയുള്ള ഭാഗത്ത് ഭിത്തിക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. മരിച്ചത് അപ്പാർട്ട്മെൻറിൽ വീട്ടുജോലിക്കു നിൽക്കുന്ന ബിഹാർ കാതിഹർ സ്വദേശിയായ പത്തൊൻപതുകാരിയാണെന്ന് സ്ഥിരീകരിച്ചതായി പൊലീസ് അറിയിച്ചു.
സൊസൈറ്റിയിൽ ദമ്പതികളുടെ വീട്ടിൽ ജോലിക്കു നിൽക്കുകയായിരുന്നു പെൺകുട്ടി. ജൂണ്‍ 28 മുതൽ ഇവരെ കാണാതായിരുന്നു. ദുർഗന്ധം വമിച്ചതിനെ തുടർന്നു നടത്തി പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസികളാണ് വിവരം പൊലീസിൽ അറിയിച്ചത്. സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഹരിയാനയിലെ ഗുഡ്ഗാവിൽ പോയിരുന്ന ദമ്പതികൾ വിവരം അറിഞ്ഞ് തിരിച്ചെത്തി മൃതദേഹം തിരിച്ചറിയുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.
ദേശീയ ദുരന്തനിവാരണ സംഘം രണ്ടുമണിക്കൂറിലധികം സമയമെടുത്താണ് മൃതദേഹം പുറത്തെത്തിച്ചത്. ഭിത്തികൾക്കിടയിൽ കുടുങ്ങിയ നിലയിലുള്ള മൃതദേഹം റോപ്പുപയോഗിച്ച് താഴെയിറക്കുകയായിരുന്നു. ഒന്നരയടി മാത്രം വീതിയുണ്ടായിരുന്നതിനാൽ ഭിത്തി ചെറുതായി മുറിച്ചുമാറ്റിയതിനു ശേഷമാണ് മൃതദേഹം പുറത്തെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.