ന്യൂഡൽഹി: മിസൈൽ പ്രതിരോധ സാങ്കേതികത ഉൾപ്പെടെ അതിനൂതന സംവിധാനങ്ങളൊരുക്കിയ പ ുത്തൻ വിമാനം പ്രധാനമന്ത്രിക്കായി ഒരുങ്ങുന്നു. 2020 ജൂണിൽ സർവ സജ്ജീകരണങ്ങളുമായി വിമാനം ഇന്ത്യയിൽ പറന്നിറങ്ങുമെന്നാണ് സൂചന. രണ്ടു ബോയിങ് 777-300 ഇ.ആർ വിമാനങ്ങളാണ് ഇതിനായി ഇന്ത്യയിലെത്തുന്നത്.
മിസൈൽ പ്രതിരോധ സംവിധാനങ്ങളൊരുക്കുന്നതോടെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഉപയോഗിക്കുന്ന ബോയിങ് 747-200ബി വിമാനത്തിെൻറ അതേ നിലവാരത്തിെല സുരക്ഷയാകും ‘എയർ ഫോഴ്സ് വണി’ൽ സജ്ജമാക്കുക. ശത്രുക്കളുടെ റഡാർ സംവിധാനങ്ങളെ പ്രതിരോധിക്കുന്ന പ്രത്യേക സുരക്ഷ സ്യൂട്ട്, പൈലറ്റിെൻറ ഇടപെടലില്ലാതെതന്നെ മിസൈലുകൾ പ്രതിരോധിക്കാനുള്ള സംവിധാനം തുടങ്ങിയവ വിമാനത്തിലുണ്ടാകും.
എയർ ഇന്ത്യയുടെ ചാർട്ടർ ചെയ്ത വിമാനങ്ങളിൽ വിദേശത്തേക്ക് പറക്കുന്ന പ്രധാനമന്ത്രിയുടെ പുതിയ വിമാനം വ്യോമേസനക്കു കീഴിലായിരിക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന. ‘എയർ ഫോഴ്സ് വൺ’ എന്ന പേരിലാകും പുതിയ വിമാനം അറിയപ്പെടുക. പ്രധാനമന്ത്രിക്കു പുറമെ രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ യാത്രകൾക്കും ഈ വിമാനങ്ങൾ ഉപയോഗിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.