സ്‌കൂളുകള്‍ക്ക് ബോംബ്‌ ഭീഷണി സന്ദേശം; പിന്നില്‍ വിദ്യാര്‍ഥികളെന്ന് പൊലീസ്

ന്യൂഡൽഹി: ഡൽഹിയിലെ സ്കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശമയച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് വിദ്യാർഥികൾ തന്നെ. രോഹിണി ജില്ലയിലെ രണ്ട് സ്കൂളുകൾ അടക്കം ലഭിച്ച ഭീഷണി സന്ദേശത്തിൽ ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലാണ് അന്വേഷണം നടത്തിയത്.

രണ്ട് സ്കൂളുകളിലേക്കും അതാത് സ്കൂളുകളിലെ വിദ്യാർഥികൾ തന്നെയാണ് സന്ദേശമയച്ചതെന്ന് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ വ്യക്തമാക്കി. പരീക്ഷയ്ക്ക് പഠിക്കാത്തതുകൊണ്ട് പരീക്ഷ മാറ്റിവെപ്പിക്കുക എന്ന ഉദ്ദേശത്തോടെ വിദ്യാർഥികൾ ഇ-മെയിൽ വഴി സ്കൂളുകളിലേക്ക് ഭീഷണി സന്ദേശമയച്ചത്. രണ്ട് പേരും വിദ്യാർഥികളായതിനാൽ, കൗൺസിലിങ് നൽകി ഇരുവരെയും വിട്ടയച്ചുവെന്നും ഡൽഹി പൊലീസ് അറിയിച്ചു.

നവംബർ 28ന് രോഹിണി പ്രശാന്ത് വിഹാർ പി.വി.ആർ മൾട്ടിപ്ലക്‌സിൽ ദുരൂഹ സാഹചര്യത്തിൽ സ്‌ഫോടനം നടന്ന് ഒരു ദിവസത്തിന് ശേഷമാണ് വെങ്കിടേശ്വർ ഗ്ലോബൽ സ്‌കൂളിന് ഇ-മെയിലിൽ ബോംബ് ഭീഷണി ലഭിച്ചത്. നൂറോളം സ്‌കൂളുകൾക്ക് ബോംബ് ഭീഷണി ലഭിച്ചതിനെ കുറിച്ച് ഡൽഹി പൊലീസ് അന്വേഷണം തുടരുകയാണ്. ഇ-മെയിലുകൾ വി.പി.എൻ ഉപയോഗിച്ച് അയക്കുന്നതിനാലാണ് യഥാർഥ കുറ്റവാളികളെ കണ്ടെത്തുന്നത് പൊലീസിന് വെല്ലുവിളിയാകുന്നത്.

Tags:    
News Summary - Bomb threat message to schools; Police say students are behind

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.