ചെന്നൈ: തമിഴ്‌നാട്ടിൽ വാഹനാപകടത്തിൽ മലയാളി സോഫ്റ്റ്‌വെയർ എൻജിനീയറും സുഹൃത്തും മരിച്ചു. ചെങ്കൽപ്പേട്ടിനു സമീപം പള്ളിക്കരണൈയിലാണ് അപകടം.
ചെന്നൈയിൽ താമസമാക്കിയ പാലക്കാട് സ്വദേശി വിഷ്ണു (24), പമ്മല സ്വദേശി ഗോകുൽ (24) എന്നിവരാണ് മരിച്ചത്.
വാരാന്ത്യ ആഘോഷം കഴിഞ്ഞു മടങ്ങുമ്പോൾ ബൈക്ക് ബാരിക്കേഡിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. രണ്ടുപേരും തൽക്ഷണം മരിച്ചു. മദ്യപിച്ച് അമിതവേഗത്തിൽ ഇരുചക്ര വാഹനം ഓടിച്ചതാണ് അപകട കാരണം എന്നാണ് പൊലീസ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.