ഭിമ കൊറേഗാവ് കേസിൽ വരവര റാവുവിന്റെ ജാമ്യാപേക്ഷ തള്ളി

മുംബൈ: ഭിമ കൊറേഗാവ് കേസിൽ സ്ഥിര ജാമ്യം ആവശ്യപ്പെട്ട് തെലുഗു കവി വരവരറാവു നൽകിയ ഹരജി ബോംബെ ഹൈകോടതി തള്ളി. എന്നാൽ, കണ്ണിന് ശസ്ത്രക്രിയക്കായി താൽക്കാലിക ജാമ്യം മൂന്നു മാസത്തേക്ക് നീട്ടി. ജാമ്യ കാലയളവിൽ ഹൈദരാബാദിൽ കഴിയാൻ അനുവദിക്കണമെന്ന അപേക്ഷയും കോടതി തള്ളി. ജസ്റ്റിസുമാരായ സുനിൽ ശുക്രെ, ജി. എ സനപ് എന്നിവരുടെ ബെഞ്ചാണ് ബുധനാഴ്ച വിധി പറഞ്ഞത്.

നാഡീ രോഗത്തെത്തുടർന്ന് വിദഗ്ധചികിത്സക്കായി കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് വരവരറാവുവിന് ബോംബെ ഹൈകോടതി ആറുമാസത്തെ താൽക്കാലിക ജാമ്യം അനുവദിച്ചത്. ആരോഗ്യം പൂർണമായും വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും സ്ഥിര പരിചരണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി റാവു വീണ്ടും ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഹരജി പരിഗണിക്കാൻ വൈകിയതോടെ താൽക്കാലിക ജാമ്യം കോടതി നീട്ടിനൽകുകയും ചെയ്തു.

Tags:    
News Summary - Bombay HC rejects permanent bail plea of Varavara Rao in Bhima Koregaon case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.