മുംബൈ: അനധികൃത നിർമാണം എന്നാരോപിച്ച് ബോളിവുഡ് താരം കങ്കണ റണാവത്തിെൻറ കെട്ടിടം തകർത്ത കേസിൽ ബി.എം.സിക്കെതിരെ ബോംബെ ഹൈകോടതി. മഴക്കാലമായതിനാൽ ഭാഗികമായി പൊളിച്ച കെട്ടിടം അതുപോലെ ഇടാൻ കഴിയില്ലെന്നും നടപടികൾ വേഗത്തിലാക്കണമെന്നും ബി.എം.സിയോട് ഹൈകോടതി ആവശ്യപ്പെട്ടു.
കെട്ടിടം പൊളിക്കാനുള്ള നോട്ടീസിൽ ഒപ്പുവെച്ച ബി.എം.സി എച്ച് വാർഡ് ഒാഫീസർ ഭാഗ്യവന്ത് ലതെയോട് മറുപടി സമർപ്പിക്കാനും കോടതി ആവശ്യെപ്പട്ടു. ജസ്റ്റിസ് എസ്.ജെ കത്താവാല, ആർ.െഎ ചഗ്ല എന്നിവരടങ്ങിയ ബെഞ്ചാണ് കങ്കണയുടെ ഹരജി പരിഗണിച്ചത്.
കേസിൽ ശിവസേന നേതാവ് സഞ്ജയ് റാവത്തിനോട് വിശദീകരണം നൽകാനും ഹൈകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മുംബൈ പാക് അധീനകശ്മീർ പരാമർശം നടത്തിയതിെൻറ പേരിൽ കങ്കണക്കെതിരെ സഞ്ജയ് റാവത്ത് ഭീഷണി മുഴക്കി സംസാരിക്കുന്നതിെൻറ ദൃശ്യങ്ങൾ ഉൾപ്പെട്ട ഡി.വി.ഡി കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ സഞ്ജയ് റാവത്ത് ഡൽഹിയിലായതിനാൽ മറുപടി സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് അദ്ദേഹത്തിെൻറ അഭിഭാഷകൻ ആവശ്യപ്പെട്ടു.
ഭാഗ്യവന്ത് ലതെയുടെ അഭിഭാഷകനും സമയം നീട്ടി ചോദിച്ചു. ഇതോടെയാണ് കോടതി, ഭാഗികമായി തകർത്തകെട്ടിടം അതുപോലെ കുറേ നാൾ ഇടാൻ കഴിയില്ലെന്നും വെള്ളിയാഴ്ച മുതൽ പരാതിക്കാരിയുടെ വാദം കേൾക്കൽ ആരംഭിക്കുമെന്നും അറിയിച്ചത്.
പാലി ഹില്ലിലെ കെട്ടിടം തകർത്തതിനെതിരെ സെപ്തംബർ ഒമ്പതിനാണ് കങ്കണ ബോംബെ ഹൈകോടതിയിൽ ഹരജി നൽകിയത്. ഹരജിയിൽ രണ്ടു കോടിരൂപ നഷ്ടപരിഹാരമായി നൽകണമെന്നും കങ്കണ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.