മാധ്യമപ്രവർത്തകരുടെ ജീൻസ് വേഷത്തിന് എതിരെ ബോംെ​ബ ഹൈകോടതി

മുംബൈ: ജീൻസും ടീ ഷർട്ടുമണിഞ്ഞ് കോടതി നടപടികൾ റിപ്പോർട്ട് ചെയ്യാനെത്തുന്നത് വിമർശിച്ച ബോംെബ ഹൈകോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരിനെതിരെ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം. ബുധനാഴ്ച മഹാരാഷ്ട്രയിലെ ഡോക്ടർമാരുടെ സമരവുമായി ബന്ധപ്പെട്ട ഹരജിയിൽ വാദം കേൾക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് പത്രപ്രവർത്തകരെ വിമർശിച്ചത്.

ജീൻസും ടീഷർട്ടുമണിഞ്ഞ് കോടതിമുറിയിലുണ്ടായിരുന്ന ഒരു മാധ്യമപ്രവർത്തകനെ കണ്ടതോടെ ഇതെന്തു വേഷെമന്ന് ചോദിച്ചായിരുന്നു തുടക്കം. ഇൗ വേഷമിട്ടാണോ കോടതിയിൽ വരുക എന്നു ചോദിച്ച ചീഫ് ജസ്റ്റിസ് ഇത് മുംബൈയുടെ സംസ്കാരമാണോ എന്നും ചോദിച്ചു. വിമർശനത്തിൽ പ്രകോപിതരായ പത്രപ്രവർത്തകരിൽ ചിലർ കോടതി മുറിയിൽനിന്ന് പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. ജീൻസാണ് ഇപ്പോൾ ചീഫ് ജസ്റ്റിസി​െൻറ പ്രശ്നമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ വിമർശിക്കുകയും ചെയ്തു. നവമാധ്യമങ്ങളിൽ വിഷയം വൻ ചർച്ചയാവുകയും ചെയ്തു.

മാന്യമല്ലാത്ത വസ്ത്രമണിഞ്ഞവർക്ക് പ്രവേശനം നിഷേധിച്ച് 2011ൽ ബോംെബ ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിൽ 2015ൽ കൈയില്ലാത്ത വസ്ത്രമണിഞ്ഞെത്തിയ പത്രപ്രവർത്തകയെ പൊലീസ് തടഞ്ഞത് വിവാദമാവുകയുമുണ്ടായി.

Tags:    
News Summary - Bombay high court expelled female journalists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.