മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രിയും എൻ.സി.പി നേതാവുമായ അനിൽ ദേശ്മുഖിന് ജാമ്യം. ബോംബെ ഹൈ കോടതിയിലെ ജസ്റ്റിസ് എൻ.ജെ ജമദർ ആണ് ജാമ്യം അനുവദിച്ചത്. ഇ.ഡി അന്വേഷിക്കുന്ന കേസിൽ ജാമ്യം ലഭിച്ചെങ്കിലും സി.ബി.ഐ അന്വേഷിക്കുന്ന അഴിമതി കേസ് നിലനിൽക്കുന്നതിനാൽ ദേശ്മുഖിന് ജയിലിൽ തന്നെ തുടരേണ്ടിവരും. 2019-21 കാലയളവിൽ ദേശ്മുഖും കൂട്ടാളികളും ചേർന്ന് നടത്തിയ അഴിമതിയിൽ അന്വേഷണം തുടരുകയാണ്.
മുൻ മുംബൈ പൊലീസ് കമ്മീഷണർ പരം ബീർ സിങാണ് ദേശ്മുഖ് അഴിമതി നടത്തിയെന്നും കൈക്കൂലി വാങ്ങിയെന്നും ആരോപിച്ചത്. തുടർന്ന് ഇ.ഡിയും, സി.ബി.ഐയും മുൻ സംസ്ഥാന ആഭ്യന്തര മന്ത്രിക്കെതിരെ കേസ് രജിസ്റ്റർ ചെയുകയായിരുന്നു. മന്ത്രിയായിരിക്കെ അനിൽ ദേശ്മുഖ് തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സച്ചിൻ വാസെ വഴി മുംബൈയിലെ വിവിധ ബാറുകളിൽ നിന്ന് 4.70 കോടി രൂപ പിരിച്ചെടുത്തു എന്നാണ് ഇ.ഡിയുടെ കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.