ന്യൂഡൽഹി: ജുഡീഷ്യറിയും സർക്കാറും തമ്മിലുള്ള ചങ്ങാത്തം ജനാധിപത്യത്തിന് മരണമണിയാകുമെന്ന് സുപ്രീം കോടതിയിലെ മുതിർന്ന ജഡ്ജി ജസ്റ്റിസ് ജെ. ചെലമേശ്വർ. ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് നൽകിയ അസാധാരണ കത്തിൽ തെൻറ നിലപാട് തുറന്നടിച്ച ചേലമേശ്വർ ഭരണനിർവഹണ സംവിധാനം ജുഡീഷ്യറിയിൽ ഇടപെടുന്നത് ചർച്ചചെയ്യാൻ ‘ഫുൾ കോർട്ട്’ ചേരണമെന്ന ആവശ്യം ഉന്നയിച്ചു.
മാർച്ച് 21നാണ് ചെലമേശ്വർ മുെമ്പങ്ങുമില്ലാത്തവിധം ചീഫ് ജസ്റ്റിസിന് കത്ത് നൽകിയത്. ഇതിെൻറ കോപ്പികൾ സുപ്രീം കോടതിയിലെ 22 ജഡ്ജിമാർക്കും െെകമാറി. കേന്ദ്ര നിയമ മന്ത്രാലയത്തിെൻറ ആവശ്യം അനുസരിച്ച് കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസ് ദിനേശ് മഹേശ്വരി ജില്ല െസഷൻസ് ജഡ്ജി കൃഷ്ണ ഭട്ടിനെതിരെ അന്വേഷണത്തിന് മുൻകൈയെടുത്ത സാഹചര്യത്തിലാണ് ജസ്റ്റിസ് ചെലമേശ്വറിെൻറ ഇടപെടൽ. സുപ്രീംകോടതിയിലെത്തുന്ന കേസുകൾ വീതിച്ചു നൽകുന്നതിലടക്കം തുടരുന്ന അവഗണനയിൽ പ്രതിഷേധിച്ചും പരിഹാരം തേടിയും ജനുവരി 12ന് ജസ്റ്റിസ് ജെ. ചെലമേശ്വറും മറ്റു മൂന്ന് ജഡ്ജിമാരും വാർത്തസമ്മേളനം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.