സഹോദരഭാര്യയെ വിവാഹം കഴിക്കാൻ നിർബന്ധിച്ചു; 15കാരൻ ആത്​മഹത്യ ചെയ്​തു

പാട്​ന: സഹോദര​​െൻറ ഭാര്യയെ വിവാഹം കഴിക്കാൻ വീട്ടുകാർ നിർബന്ധം സഹിക്ക വയ്യാതെ 15കാരൻ ആത്​മഹത്യ ചെയ്​തു. ബിഹാറിലെ ഗയ ജില്ലയിലാണ്​ സംഭവം. പരയ്യ സർക്കാർ സ്​കൂളി​െല ഒമ്പതാം ക്ലാസ്​ വിദ്യാർഥി മഹാദേവ്​ ദാസാണ്​ ആത്​മഹത്യ ചെയ്​തത്​. മുതിർന്ന സഹോദരൻ സന്തോഷ്​ ദാസ്​ മരിച്ചതോടെ വിധവയായ ഭാര്യ റൂബി ദേവിയെ മഹാദേവ്​ വിവാഹം ചെയ്യണമെന്ന്​ വീട്ടുകാർ നിർബന്ധിക്കുകയായിരുന്നു. 25 കാരിയായ റൂബി ദേവി രണ്ടു കുഞ്ഞുങ്ങളുടെ അമ്മയാണ്​. 

വിവാഹാഘോഷം തിങ്കളാഴ്​ച നടക്കാനിരി​െക്കയാണ്​ വിദ്യാർഥി ആത്​മഹത്യ ചെയ്​തത്. വധുവി​​െൻറയും വര​​െൻറയും ആളുകൾ ചേർന്ന്​ വിവാഹം നിയമപ്രകാരമാക്കുന്നതിനുള്ള കരാറിൽ ഒപ്പു വെച്ചിരുന്നു. കഴിഞ്ഞ ദിവസം ൈവകീട്ട്​ അഞ്ചോ​െടയായിരുന്നു ക്ഷേത്രത്തിൽ വെച്ച്​ നടന്ന ഇൗ ചടങ്ങുകൾ അവസാനിച്ചത്​. ഉടൻ വീട്ടിലേക്ക്​ മടങ്ങിയ മഹാദേവ്​ രാത്രി ഏഴോടെ തൂങ്ങി മരിക്കുകയായിരുന്നു. 

അമ്മ​െയപ്പോലെ താൻ കരുതിയ സ്​ത്രീ​െയ വിവാഹം കഴിക്കുന്നതിനോട്​ മഹാദേവിന്​ യോജിപ്പുണ്ടായിരുന്നി​െല്ലന്ന്​​ പിതാവ്​ ചന്ദ്രേശ്വർദാസ്​ പറഞ്ഞു. മൂത്ത പുത്രൻ സന്തോഷ്​ ഗയയി​െല ഒരു സ്വകാര്യ സ്​ഥാപനത്തിൽ ഇലക്​ട്രീഷ്യനായിരുന്നു. 2013ൽ ജോലിക്കി​െട ഷോക്കേറ്റ്​ മരിച്ചു. തുടർന്ന്​ കമ്പനി നഷ്​ടപരിഹാരമായി 80,000 രുപ നൽകി. തുക മുഴുവൻ ത​​െൻറ ബാങ്ക്​ അക്കൗണ്ടിലായിരുന്നു നിക്ഷേപിച്ചിരുന്നത്​. മരുമകളും രക്ഷിതാക്കളും ആ തുക അവളുടെ പേരിലേക്ക്​ മാറ്റാൻ ത​െന്ന നിർബന്ധിച്ചു. 27,000 രൂപ താൻ അവളുടെ അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നു. ബാക്കി തുക പിന്നീട്​ നൽകാ​െമന്ന്​ ഉറപ്പും നൽകി. എന്നാൽ തുക നൽകുകയോ മക​െന വിവാഹം ചെയ്​തുകൊടുക്കുകയോ വേണമെന്ന്​ അവളുടെ രക്ഷിതാക്കൾ നിർബന്ധം പിടിക്കുകയായിരുന്നുവെന്ന്​ പിതാവ്​ ആരോപിക്കുന്നു. 

ചടങ്ങിൽ പ​െങ്കടുത്ത പത്തു പേർ​െക്കതിരെ ബാല വിവാഹം പ്രോത്​സാഹിപ്പിച്ചതിനും ആത്​മഹത്യാപ്രേരണാ കുറ്റത്തിനും പരയ്യ ​െപാലീസ്​ കേസെടുത്തിട്ടുണ്ട്​. ബാലവിവാഹത്തിനും സ്​ത്രീധനത്തിനു​െമതിരെ ബിഹാർ മുഖ്യമന്ത്രി നിതീഷ്​ കുമാർ കാമ്പയിൻ നടത്തുന്നതിനി​െടയാണ്​ ഇൗ സംഭവം അരങ്ങേറിയത്​. 
 

Tags:    
News Summary - boy Suicide after being forced to marry widowed sister-in-law- india News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.