ബംഗളൂരു: ബ്രാഹ്മണരും ബീഫ് തിന്നിരുന്നതായി കർണാടക ബി.ജെ.പി വക്താവ് ഡോ. വാമനാചാര്യ. ഒരു ചാനലിൽ നടന്ന ചർച്ചയിലാണ് കർണാടക മലിനീകരണ നിയന്ത്രണ ബോർഡ് മുൻ ചെയർമാനായിരുന്ന വാമനാചാര്യയുടെ അഭിപ്രായ പ്രകടനം.
താൻ ബോർഡ് ചെയർമാനായിരിക്കെ സംസ്ഥാനത്ത് നാല് ഹൈടെക് അറവുശാലകൾക്ക് അനുമതി നൽകിയതായും അദ്ദേഹം സമ്മതിച്ചു. പ്രസ്താവന വിവാദമായതോടെ അദ്ദേഹത്തിനെതിരെ ആർ.എസ്.എസ് നേതാക്കൾ രംഗത്തെത്തി.
അതേസമയം, വാമനാചാര്യയുടെ അഭിപ്രായം തികച്ചും വ്യക്തിപരമാണെന്നും പാർട്ടിയുടെ ഒൗദ്യോഗിക നിലപാടിന് വിരുദ്ധമാണെന്നും പാർട്ടി വക്താവും എം.എൽ.എയുമായ എസ്. സുരേഷ് കുമാർ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ഡോ. ആചാര്യ പ്രസ്താവന പിൻവലിച്ചതായും മാപ്പുപറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ മേയ് 13നാണ് ബി.ജെ.പി വക്താവായി ഡോ. വാമനാചാര്യയെ നിയമിച്ചത്. അദ്ദേഹത്തിെൻറ വിവാദ പ്രസ്താവനയെ തുടർന്ന് ആർ.എസ്.എസിെൻറ പ്രതിഷേധം ശക്തമായതോടെ ബി.ജെ.പി സമ്മർദത്തിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.