ഷിയാെമൻ: വികസനമാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി രാജ്യാന്തര തലത്തിൽ വിവിധ രാജ്യങ്ങളുമായി കൈകോർക്കും. എല്ലാവരുടെയും കൈകളിൽ വികസനം എത്തണം. ഇതാണ് ഇന്ത്യയുടെ അജണ്ട എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഭീകരവാദം, സൈബർ സുരക്ഷ, ദുരന്തനിവാരണ മാനേജ്മെന്‍റ് അടക്കമുള്ള കാര്യങ്ങളിൽ അംഗരാജ്യങ്ങൾ സഹകരണം ശക്തമാക്കണം. വികസനം ലക്ഷ്യമാക്കി വേണം പ്രവർത്തിക്കേണ്ടത്. ഇന്ത്യയുടെ 'സബ്കാ സാത് സബ്കാ വികാസ്' മുദ്രാവാക്യം മാതൃകയിൽ പുതിയ വികസന സ്വപ്നങ്ങൾ മുന്നോട്ടുവെക്കണമെന്നും മോദി പറഞ്ഞു.
ബ്രിക്‌സ് ഉച്ചകോടിയുടെ രണ്ടാം ദിനത്തിൽ ഡയലോഗ് ഒാഫ് എമർജിങ് മാർക്കറ്റ് ആൻഡ് ഡെവലപ്പിങ് കൺട്രി സിസ്റ്റം സെമിനാറിൽ പ്രധാനമന്ത്രി സംസാരിച്ചു. ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തുന്ന പ്രധാനമന്ത്രി ഉച്ചകോടിക്ക് ശേഷം മ്യാൻമറിലേക്ക് പോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.