സിയാമെൻ (ചൈന): ബ്രിക്സ് ഉച്ചേകാടിയിൽ സംബന്ധിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ബെയ്ജിങ്ങിലെത്തും. ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കെപ്പടുന്നത്. ഇരുരാജ്യങ്ങളുടെയും സൈനികർ അതിർത്തിയിലെ ദോക്ലാമിൽ മുഖാമുഖം നിലയുറപ്പിച്ചതിനെ തുടർന്ന് 73ദിവസം നീണ്ട പ്രതിസന്ധി അവസാനിച്ച സാഹചര്യത്തിലാണ് ഇരു നേതാക്കളുടെയും കൂടിക്കാഴ്ച.
ലോകസമാധാനത്തിനും സുരക്ഷക്കും ഇന്ത്യയുടെ ഭാഗത്തുനിന്ന് നിർണായക സംഭാവനകൾ അർപ്പിക്കാനാവുമെന്ന് ഡൽഹിയിൽ വ്യക്തമാക്കിയ പ്രധാനമന്ത്രി മോദി ഉച്ചകോടിയെ ശുഭ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് പറഞ്ഞു. തികച്ചും അനുകൂല സാഹചര്യങ്ങളിൽ ബ്രിക്സ് പങ്കാളിത്തം കൂടുതൽ ശക്തമാക്കും. ബ്രിക്സിന് ചൈനയുടെ നേതൃത്വത്തെയും അദ്ദേഹം എടുത്തുപറഞ്ഞു.
അതേസമയം, ലോക സമാധാനത്തിന് ഭീഷണിയായ ഭീകരതക്കെതിരായ ഉത്കണ്ഠ ഉച്ചകോടിയിൽ മോദി ആവർത്തിക്കുമെന്ന് ഇന്ത്യൻവൃത്തങ്ങൾ സൂചനനൽകി. ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലെ നഗരമായ സിയാമെനിൽ നടക്കുന്ന ഉച്ചകോടിക്ക് കനത്തസുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. തായ്വാെൻറ സമീപപ്രദേശത്താണ് സിയാമെൻ നഗരം.
ലോക ഭരണക്രമത്തിലും സമ്പദ്വ്യവസ്ഥയിലും സുപ്രധാന പങ്കുവഹിക്കുന്ന ബ്രസീൽ, ഇന്ത്യ, റഷ്യ, സൗത്ത് ആഫ്രിക്ക, ചൈന എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്സ്. കഴിഞ്ഞതവണ ഇന്ത്യയാണ് ഉച്ചകോടിക്ക് ആതിഥ്യമരുളിയത്. ഗോവയായിരുന്നു വേദി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.