നവവധു 125 പവനുമായി കാമുകനൊപ്പം കടന്നു

ഉദുമ: നവവധു വീട്ടിൽനിന്നും 125 പവൻ സ്വർണവുമായി കാമുകനൊപ്പം കടന്നതായി പരാതി. പള്ളിക്കര പൂച്ചക്കാട് ആണ്​ സംഭവം. ഭർത്താവിന്‍റെ വീട്ടിൽ നിന്നുമാണ്​ ആഭരണങ്ങളുമായി യുവതി കടന്നുകളഞ്ഞത്​. കളനാട്ടുനിന്ന് പൂച്ചക്കാട്ടേക്ക് ഈയിടെ വിവാഹം കഴിഞ്ഞെത്തിയ യുവതി, കാസർകോട് സന്തോഷ് നഗറിലെ യുവാവ് എന്നിവർക്കെതിരെയാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. അതിരാവിലെയാണ് യുവതി വീട്ടിൽനിന്ന് മുങ്ങിയത്. സഹപാഠിയായ സുഹൃത്തിന്‍റെ കാറിൽ കയറി ഇവർ പോകുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്.

ഇരുവരും കർണാടകയിലുണ്ടെന്ന് തിരിച്ചറിഞ്ഞതായി അന്വേഷണച്ചുമതലയുള്ള ബേക്കൽ പൊലീസ് ഇൻസ്‌പെക്ടർ യു.പി വിപിൻ പറഞ്ഞു.

Tags:    
News Summary - bride looted gold from husbund's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.