മണ്ഡപത്തിൽ വെച്ച് വരന്റെ വിഗ്ഗ് കണ്ട് ബോധംകെട്ട് വധു; നാണംകെട്ട് വരൻ

ഉത്തർപ്രദേശിൽ വിവാഹം മുടക്കി വിഗ്ഗ്. വിവാഹ ദിവസം വരന്റെ തലയിൽ വിഗ്ഗ് ഇരിക്കുന്നത് കണ്ട വധു ബോധം കെട്ട് വീഴുകയായിരുന്നു. തുടർന്ന് വിവാഹം തന്നെ അലങ്കോലമായി. വരന് തലയില്‍ മുടിയില്ലെന്നും വിഗ്ഗാണെന്നും തിരിച്ചറിഞ്ഞ വധു കല്യാണ മണ്ഡപത്തില്‍ ബോധം കെട്ടുവീണു. ഒടുവില്‍ ബോധം വന്നപ്പോള്‍ കല്യാണത്തില്‍ നിന്നും പിന്‍മാറുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഇറ്റാവയിലാണ് സംഭവം.

ഇറ്റാവ ജില്ലയിലെ ഭര്‍ത്തനയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. പരസ്പരം മാല ചാര്‍ത്തുന്നതിനിടെയാണ് വരന്‍ തലമുടിയില്‍ അമിതമായി ശ്രദ്ധിക്കുന്നത് വധുവിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്. പരമ്പരാഗത രീതിയിലുള്ള തലപ്പാവ് ഇടക്കിടെ ശരിയാക്കുന്നതും സംശയം വര്‍ധിപ്പിച്ചു. ഇതിനിടയില്‍ വധുവിന്‍റെ കൂടെയുള്ളവരാണ് രഹസ്യം കണ്ടെത്തിയത്. ഇതോടെ വധു വിവാഹവേദിയില്‍ ബോധം കെട്ടുവീഴുകയായിരുന്നു. ബോധം വന്നപ്പോള്‍ തനിക്ക് വിവാഹത്തിന് സമ്മതമല്ലെന്ന് അറിയിക്കുകയും ചെയ്തു. വീട്ടുകാര്‍ എത്ര നിര്‍ബന്ധിച്ചിട്ടും വധു വിവാഹത്തിന് സമ്മതിച്ചില്ല. ഒടുവില്‍ വിവാഹം മുടങ്ങിയ സങ്കടത്തില്‍ വരന്‍ അജയ് കുമാര്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു.

Tags:    
News Summary - Bride Refuses To Marry After Finding Groom Wearing A Wig

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.