വൈദ്യുതി തകരാറിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിലെ ബോർഡിങ്, ചെക്ക്-ഇൻ സേവനങ്ങൾ തടസപ്പെട്ടു

ന്യൂഡൽഹി: വൈദ്യുതി തകരാറിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ ബോർഡിങ്, ചെക്ക്-ഇൻ സേവനങ്ങൾ തടസ്സപ്പെട്ടു. ആഭ്യന്തര, അന്താരാഷ്ട്ര വിമാനസർവീസുകളെ വൈദ്യുതി തടസ്സം ബാധിച്ചുവെനാണ് റിപ്പോർട്ട്. എയർപോർട്ടിലെ പവർഗ്രിഡിലുണ്ടായ തകരാറാണ് വൈദ്യുതി തടസ്സത്തിലേക്ക് നയിച്ചതെന്നാണ് സൂചന. തകരാർ പെട്ടെന്ന് തന്നെ പരിഹരിക്കാൻ കഴിഞ്ഞുവെന്നാണ് വിമാനത്താവള അധികൃതർ അറിയിക്കുന്നത്.

വൈദ്യുതി തടസ്സത്തെ തുടർന്ന് ടെർമിനൽ മൂന്നിലെ ഡിജി യാത്ര ചെക്ക് ഇൻ കൗണ്ടറുകൾ ഉൾപ്പടെ പ്രവർത്തിച്ചില്ല. എക്സിലൂടെ യാത്രക്കാർ വൈദ്യതി തടസ്സത്തെ കുറിച്ച് പരാതി പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടർന്ന് ഡൽഹി വിമാനത്താവള അധികൃതർ ഇക്കാര്യത്തിൽ പ്രതികരണം നടത്തുകയായിരുന്നു.

മൂന്ന് മിനിറ്റ് മാത്രമാണ് വൈദ്യൂതി തടസ്സമുണ്ടായതെന്നും എ.സി ഉൾപ്പടെയുള്ളവ റീബൂട്ട് ചെയ്ത് പ്രശ്നം പരിഹരിച്ചുവെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. വൈദ്യുതി തടസ്സം മൂലം ഡിജി യാത്ര ചെക്കിൻ കൗണ്ടറുകളിലും ബാഗേജ് കൗണ്ടറിലും ചില തടസ്സങ്ങളുണ്ടായി. ഇത് പരിഹരിച്ചുവെന്നും അധികൃതർ വ്യക്തമാക്കി.

എ.സിയുടെ ലോഡ് കാരണം പൂർണമായും വൈദ്യൂതിബന്ധം പുനഃസ്ഥാപിക്കാൻ കുറച്ച് സമയമെടുത്തുവെന്നും അത്രയും സമയത്തേക്ക് വിമാനത്താവളത്തിലെ ചില സേവനങ്ങൾ തടസ്സപ്പെട്ടു. ഇത് വിമാന സർവീസുകളെ ബാധിച്ചിട്ടില്ലെന്നാണ് അധികൃതരുടെ ഭാഗത്ത് നിന്ന് പുറത്ത് വരുന്ന വിശദീകരണം.

Tags:    
News Summary - Brief power outage at Delhi airport, impacts boarding and check-in facilities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.