ന്യൂഡൽഹി: പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയെ കേന്ദ്ര കായിക മന്ത്രാലയം സസ്പെൻഡ് ചെയ്തതിനു പിന്നാലെ മുൻ പ്രസിഡന്റ് ബ്രിജ്ഭൂഷൺ ശരൺ സിങ്.
ലോക്സഭ തെരഞ്ഞെടുപ്പടക്കം മറ്റ് ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുണ്ടെന്ന് ബി.ജെ.പി പ്രസിഡന്റ് ജെ.പി. നഡ്ഡയുമായുള്ള കൂടിക്കാഴ്ചക്കുശേഷം ബ്രിജ്ഭൂഷൺ പറഞ്ഞു. ‘ഗുസ്തിയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുകയാണ്. 12 കൊല്ലം ഗുസ്തിയെ സേവിച്ചു. ഭരണം നല്ലതോ ചീത്തയോ എന്ന് കാലം തെളിയിക്കും. കാര്യങ്ങൾ പുതുതായി തെരഞ്ഞെടുക്കപ്പെട്ടവർ തീരുമാനിക്കും’ -അദ്ദേഹം പറഞ്ഞു.
ജെ.പി. നഡ്ഡയുമായി ഗുസ്തി ഫെഡറേഷനിലെ വിഷയങ്ങളല്ല സംസാരിച്ചതെന്നും ബ്രിജ്ഭൂഷൺ പറഞ്ഞു. താരങ്ങൾക്ക് ഒരു വർഷം നഷ്ടമാകുന്നതിനാലാണ് ഈ മാസം തന്നെ ദേശീയ ചാമ്പ്യൻഷിപ് നടത്താൻ പുതിയ കമ്മിറ്റി തീരുമാനിച്ചതെന്നും ബ്രിജ്ഭൂഷൺ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.