'ഗുസ്തിതാരങ്ങൾക്കെതിരെ മിണ്ടരുത്'; ബ്രിജ് ഭൂഷണ് ബി.ജെ.പിയുടെ താക്കീത്

ന്യൂഡൽഹി: കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ ഗുസ്തിതാരം വിനേഷ് ഫോഗട്ടിനെതിരെ വിമർശനവുമായി രംഗത്തെത്തിയ ഗുസ്തി ഫെഡറേഷൻ മുൻ ചെയർമാനും ബി.ജെ.പി മുൻ എം.പിയുമായ ബ്രിജ് ഭൂഷൺ സിങ്ങിന് താക്കീതുമായി പാർട്ടി. ഗുസ്തി താരങ്ങൾക്കെതിരെ സംസാരിക്കരുതെന്ന് ബി.ജെ.പി നേതൃത്വം ബ്രിജ് ഭൂഷണ് നിർദേശം നൽകിയതായാണ് വിവരം.

ദേശീയ ടീമിലേക്ക് നിരവധി കായിക താരങ്ങളെ അയക്കുന്ന സംസ്ഥാനമാണ് ഹരിയാന. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുസ്തി താരങ്ങൾക്കെതിരായ പരാമർശങ്ങൾ പാർട്ടിക്ക് തിരിച്ചടിയാകുമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നു. ഇക്കാരണത്താലാണ് ഗുസ്തി താരങ്ങൾക്കെതിരെ സംസാരിക്കരുതെന്ന നിർദേശം നൽകാൻ കാരണം.

ഒളിമ്പിക്സിൽ പങ്കെടുക്കാൻ വിനേഷ് തട്ടിപ്പ് കാണിച്ചെന്നും മെഡൽ ലഭിക്കാത്തത് ദൈവം നൽകിയ ശിക്ഷയാണെന്നുമാണ് ബ്രിജ് ഭൂഷൺ പറഞ്ഞത്. വിനേഷിനെ തനിക്കെതിരെ തിരിച്ചത് കോൺഗ്രസിന്‍റെ ഗൂഢാലോചനയായിരുന്നു. ഹരിയാനയിൽ ബി.ജെ.പിക്കു വേണ്ടി പ്രചാരണത്തിനെത്തുമെന്നും ഏത് സ്ഥാനാർഥിക്കും വിനേഷിനെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താനാകുമെന്നും ബ്രിജ് ഭൂഷൺ വ്യക്തമാക്കിയിരുന്നു.

തൊട്ടുപിന്നാലെ ബ്രിജ് ഭൂഷണ് മറുപടിയുമായി ഗുസ്തിതാരം ബജ്രംഗ് പുനിയ രംഗത്തെത്തിയിരുന്നു. ഒളിമ്പിക്സ്​വേദിയിൽ വിനേഷ് ഫോഗട്ട് നഷ്ടപ്പെടുത്തിയത് അവരുടെ മാത്രം മെഡലല്ലെന്നും 140 കോടി ഇന്ത്യക്കാരുടെ മെഡലാണെന്നും ബജ്രംഗ് പുനിയ തിരിച്ചടിച്ചു. വിനേഷിന്റെ പരാജയം ആഘോഷിച്ചവർ ദേശഭക്തരാണോയെന്നും അദ്ദേഹം ചോദിച്ചു.

Tags:    
News Summary - Brij Bhushan As Wrestlers Join Congress Ahead Of Haryana Polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.