ബ്രിജ് ഭൂഷൺ

സ്ഥാനാർഥി പ്രഖ്യാപനം വൈകാൻ കാരണം മാധ്യമങ്ങൾ; വിമർശനവുമായി ബ്രിജ് ഭൂഷൺ

ഗോണ്ട: ബി.ജെ.പി ലോക്സഭ സ്ഥാനാർഥിയായി തന്‍റെ പേര് പ്രഖ്യാപിക്കാൻ വൈകുന്നതിന് മാധ്യമങ്ങളെ കുറ്റപ്പെടുത്തി കൈസർഗഞ്ചിൽ നിന്നുള്ള ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്.

"സ്ഥാനാർഥിത്വത്തെ കുറിച്ചുള്ള ആശങ്ക എന്‍റേതാണ്. മാധ്യമങ്ങൾ അതിൽ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്‍റെ സ്ഥാനാർഥിത്വം വൈകുന്നതിന് കാരണം നിങ്ങൾ മാധ്യമങ്ങളാണ്" - ബ്രിജ് ഭൂഷൺ മാധ്യമങ്ങളോട് പറഞ്ഞു.

മെയ് 20ന് വോട്ടെടുപ്പ് നടക്കുന്ന കൈസർഗഞ്ചിൽ ബി.ജെ.പി ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.

ബ്രിജ് ഭൂഷനെതിരെ വനിത ഗുസ്തി താരങ്ങള്‍ ലൈംഗികാതിക്രമ പരാതി നൽകിയിരുന്നു. ഡൽഹിയിൽ ദിവസങ്ങൾ നീണ്ടുനിന്ന പ്രതിഷേധങ്ങൾക്കൊടുവിലാണ് ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനം ബ്രിജ് ഭൂഷൺ ഒഴിഞ്ഞത്.

എന്നാൽ ആരോപണങ്ങൾ ബ്രിജ് ഭൂഷൺ നിഷേധിക്കുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ കായികമന്ത്രി ആരോപണങ്ങളെ കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് പറഞ്ഞു. ബ്രിജ് ഭൂഷണെതിരായ ലൈംഗികാതിക്രമങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ഡൽഹി പൊലീസിന് നോട്ടീസ് അയച്ചിരുന്നു. 

Tags:    
News Summary - Brij Bhushan blames media for delay in BJP naming candidate from LS seat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.