ന്യൂഡൽഹി: ശാഹീൻബാഗിലെ പൗരത്വബിൽ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയതിന് കേന്ദ്ര മന്ത്രി അനുരാഗ് ഠാകുർ, ബി.ജെ.പി എം.പി പർവേശ് വർമ എന്നിവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സി.പി.എം നേതാവ് വൃന്ദ കാരാട്ട് ഡൽഹി ഹൈകോടതിയെ സമീപിച്ചു. ഇതേ ആവശ്യമുന്നയിച്ച് വൃന്ദ കാരാട്ട് നൽകിയ ഹരജി വിചാരണ കോടതി ആഗസ്ത് 26ന് തള്ളിയിരുന്നു. ഇരുവർക്കുമെതിരെ കേസെടുക്കണമെങ്കിൽ കേന്ദ്ര സർക്കാർ അനുമതി വേണമെന്ന് ചൂണ്ടിക്കാണിച്ചാണ് അപേക്ഷ നിരാകരിച്ചത്.
വിചാരണ േകാടതി ഉത്തരവ് റദ്ദാക്കുകയും ബി.ജെ.പി നേതാക്കൾക്കെതിരെ അന്വേഷണം നടത്തി കേസെടുക്കാൻ പൊലീസിന് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് വൃന്ദ ഹൈകോടതിയിലെത്തിയത്. ഠാകുറിെൻറയും വർമയുടേയും വിദ്വേഷ പ്രസംഗം ജനങ്ങളെ അക്രമത്തിലേക്ക് ഇളക്കിവിടുകയും ഇതിെൻറ പേരിൽ ഡൽഹിയിലെ രണ്ടിടങ്ങളിൽ വെടിവെപ്പുണ്ടാവുകയും ചെയ്തതായി വൃന്ദ ചൂണ്ടിക്കാട്ടി. ഹരജി നിലനിൽക്കുന്നതല്ലെന്ന് പൊലീസ് വാദിച്ചു.
തങ്ങളുടെ വാദങ്ങൾക്ക് ഉപോദ്ബലകമായ വിധികൾ ഹാജരാക്കാൻ ഹരജിക്കാരിക്കും പൊലീസിനും കോടതി നിർദേശം നൽകി. കേസ് നവംബർ രണ്ടിന് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.