ബി.എസ് യെദിയൂരപ്പയുടെ ചെറുമകളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ ചെറുമകളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെറുമകൾ സൗന്ദര്യയെയാണ് ബംഗളൂരുവിലെ അപ്പാർട്ട്‌മെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യെദിയൂരപ്പയുടെ മകൾ പത്മാവതിയുടെ മകളാണ് സൗന്ദര്യ.

രാവിലെ വീട്ടുജോലിക്കെത്തിയവർ അകത്ത് നിന്ന് പ്രതികരണം ഇല്ലാത്തതിനെ തുടർന്ന് സാന്ദര്യയുടെ ഭർത്താവിനെ വിവരമറിയിച്ചു. ഭർത്താവ് വീട്ടിലെത്തി മറ്റൊരു താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് സൗന്ദര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടതെന്ന് പോലീസ് അറിയിച്ചു. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനും ഡോക്ടറായ ഭർത്താവ് നീരജിനുമൊപ്പമാണ് സൗന്ദര്യ താമസിച്ചിരുന്നത്. 2018ലാണ് സൗന്ദര്യയും നീരജും തമ്മിലുള്ള വിവാഹം നടന്നത്. ഗർഭധാരണത്തിനു ശേഷം സൗന്ദര്യ വിഷാദരോഗത്തിന് അടിമയായിരുന്നെന്ന് ബന്ധുക്കൾ അഭിപ്രായപ്പെട്ടു. ആത്മഹത്യ ചെയ്യാനുള്ള കാരണമെന്താണെന്ന് വ്യക്തമല്ല.

പോസ്റ്റ് മോർട്ടം നടപടിക്രമങ്ങൾ പൂർത്തിയായാൽ ഉടൻ വിശദമായ അന്വേഷണം ആരംഭിക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Tags:    
News Summary - BS Yediyurappa's granddaughter found hanging apartment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.