ഇന്ത്യൻ സൈനിക​െൻറ വിഡിയോ ആയുധമാക്കി പാക്​ മാധ്യമങ്ങൾ

ഇസ്​ലാമാബാദ്​: രാജ്യസുരക്ഷക്ക്​ കാവൽ നിൽക്കുന്ന പട്ടാളക്കാർക്ക്​ മൂന്ന്​ നേരത്തെ ഭക്ഷണം പോലും ലഭിക്കുന്നില്ലെന്ന ഇന്ത്യൻ​ സൈനിക​​െൻറ വെളിപ്പെടുത്തലുകൾ ആയുധമാക്കി പാക്​ മാധ്യമങ്ങൾ. പരിതാപകാരമായ ജോലി സാഹചര്യം എടുത്ത്​ കാണിച്ച്​ ബി.എസ്​.എഫ്​ സൈനികർ മോദി സർക്കാറി​നെ നാണം കെടുത്തുന്നു എന്നാണ്​ പാക്​ മാധ്യമമായ ജിയോ ടിവിയിൽ വന്ന തലക്കെട്ട്​.

രണ്ട്​ ദിവസം മുമ്പാണ്​ നാല് ​മിനിറ്റ്​ ദൈർഘ്യമുള്ള വിഡിയോ ജവാൻ ഫേസ്​ബുക്കിൽ പോസ്​റ്റ്​​ ചെയ്​തത്​. മൂന്നുനേരവും ലഭിക്കുന്നത് കഷ്ടിച്ച് ജീവന്‍ നിലനിര്‍ത്താനുള്ള ഭക്ഷണം മാത്രമാണെന്നും രാത്രിയില്‍ ഒഴിഞ്ഞ വയറോടെയാണ് ഉറങ്ങാന്‍ പോകുന്നതെന്നും ജവാൻ പറഞ്ഞിരുന്നു.

വിഡിയോ നീക്കം ചെയ്യാൻ തന്നോട്​ ചിലർ ആവശ്യ​പ്പെ​െട്ടങ്കിലും താൻ നിരാകരിച്ചെന്നും സഹപ്രവർത്തകർ തന്നെ പ്രവൃത്തിയെ പിന്തുണക്കുന്നുണ്ടെന്നും യാദവ്​ ദേശീയ മാധ്യമങ്ങളോട്​ പറഞ്ഞു. 80ലക്ഷത്തോളം ആളുകൾ ഇ​പ്പോൾ വിഡിയോ ക​ണ്ടുകഴിഞ്ഞു.

 

Tags:    
News Summary - BSF IG Defends Food Supplies in Jammu Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.