ജമ്മു: പൂഞ്ച് ജില്ലയിലെ അതിർത്തിയിൽ കരാർ ലംഘിച്ച് പാകിസ്താൻ നടത്തിയ ഷെല്ലിങ്ങിൽ ബി.എസ്.എഫ് ജവാനും പ്രദേശവാസിയായ ബാലികയും കൊല്ലപ്പെട്ടു.
ആറു ഭടന്മാർ ഉൾപ്പെടെ 11 പേർക്ക് പരിക്കേറ്റു. മരിച്ച സൈനിക ഉദ്യോഗസ്ഥെൻറ പേരു വിവരം പുറത്തു വിട്ടിട്ടില് ല. തിങ്കളാഴ്ച ഉച്ചക്കുശേഷമുണ്ടായ ആക്രമണത്തിൽ ഷാപുർ ഗ്രാമത്തിൽ വീടിെൻറ മുറ്റത്തു വന്നു വീണു ഷെൽ പൊട്ടിത്തെറിച്ചാണ് അഞ്ചു വയസ്സുകാരിയായ സോബിയ മരിച്ചതെന്ന് ജില്ല അധികാരികൾ പറഞ്ഞു.
വീട്ടിലെ മറ്റു രണ്ടു പേർക്ക് സാരമായി പരിക്കേറ്റു. പൂഞ്ച്, രജൗരി ജില്ലകളിൽ തുടർച്ചയായി നാലാം ദിവസവും തുടരുന്ന പാക് ആക്രമണത്തിൽ അതിർത്തിയോടു ചേർന്ന മൂന്നു വീടുകൾക്കും നാശനഷ്ടമുണ്ടായി. മോർട്ടാർ ബോംബുകളും യന്ത്രത്തോക്കുകളും ഉപയോഗിച്ചാണ് ആക്രമണമെന്ന് സൈനിക വക്താവ് പറഞ്ഞു.
രാവിലെയുണ്ടായ ആക്രമണത്തിൽ മുഹമ്മദ് ശരീഫ് മഗ്രെ, ഹനീഫാ ബി, ഷൗക്കത്ത് ഹുൈസൻ എന്നീ പ്രദേശവാസികൾക്കും മങ്കോട്ട് സൈനിക പോസ്റ്റിലെ കാവൽക്കാരനായ ജവാനുമാണ് പരിക്കേറ്റത്. പൂഞ്ച് ജില്ലയിലെ ഷാപുർ, കെർനി എന്നിവിടങ്ങളിലെ നിയന്ത്രണരേഖയിലാണ് തിങ്കളാഴ്ച രാവിലെ 7.40ഒാടെ രൂക്ഷമായ ആക്രമണമുണ്ടായത്. സുരക്ഷയുടെ ഭാഗമായി പ്രദേശവാസികളോട് ബങ്കറിൽ കഴിയാനും സ്കൂളുകൾ അടച്ചിടാനും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.