ജമ്മുകശ്മീരിൽ പാക് റേഞ്ചേഴ്സ് നടത്തിയ വെടിവെപ്പിൽ ബി.എസ്.എഫ് ജവാന് വീരമൃത്യൂ

ശ്രീനഗർ: ജമ്മുകശ്മീരിൽ രാജ്യാന്തര അതിർത്തിയിൽ പാക് റേഞ്ചേഴ്സ് നടത്തിയ വെടിവെപ്പിൽ ബി.എസ്.എഫ് ജവാന് വീരമൃത്യു. രാമഗ്രാഹിലാണ് വെടിവെപ്പുണ്ടായത്. ബുധനാഴ്ച അർധ രാത്രിയോടെയായിരുന്നു പാകിസ്താൻ റേഞ്ചേഴ്സിന്റെ വെടിവെപ്പ്. 

പ്രകോപനമില്ലാതെയാണ് പാകിസ്താൻ വെടിവെപ്പ് നടത്തിയതെന്ന് ബി.എസ്.എഫ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ​വെടിവെപ്പിൽ പരിക്കേറ്റയുടൻ ബി.എസ്.ബി ജവാനെ സമീപത്തെ ആശുപത്രിയിൽ പ്ര​വേശിപ്പിച്ചു. തുടർന്ന് ജമ്മുവിലെ ജി.എം.സി ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി കൊണ്ടു പോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അതേസമയം, ജമ്മുകശ്മീരിലെ ഷോപിയാനിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെട്ടിരുന്നു. ലശ്കർ-ഇ-ത്വയിബയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ട് ഭീകരനാണ് ജമ്മുകശ്മീരിലെ കാതോഹാലനിൽ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെയാണ് ലോക്കൽ പൊലീസും ഇന്ത്യൻ സൈന്യവും ഭീകരർക്കായി തെര​ച്ചിൽ നടത്തിയത്.

ഭീകരസംഘടനയായ ടി.ആർ.എഫുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരാൾ വ്യാഴാഴ്ച പുലർച്ചെ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്ന് കശ്മീർ സോൺ പൊലീസ് അറിയിച്ചു. ഇയാളിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ടെന്നും തെരച്ചിൽ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.





Tags:    
News Summary - BSF jawan killed in unprovoked Pakistani firing along IB in Jammu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.