ബി.എസ്.എഫ് ജവാനെ വധിച്ചത് തെറ്റിദ്ധാരണ മൂലമെന്ന് ബംഗ്ലാദേശ് മന്ത്രി

ധാക്ക: ബി.എസ്.എഫ് ജവാനെ വധിച്ചത് ബംഗ്ലാദേശ് ബോർഡർ ഗാർഡ്സിന്‍റെ തെറ്റിദ്ധാരണ മൂലമാണെന്ന് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ. ആവശ്യമെങ്കിൽ സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ആഭ്യന്തര മന്ത്രി അമിത് ഷായുമായി സംസാരിക ്കാൻ തയാറാണെന്നും അസദുസ്സമാൻ ഖാൻ പറഞ്ഞു. രണ്ട് ദിവസം മുമ്പാണ് ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ബി.എസ്.എഫ് ജവാൻ വി ജയ് ബാൻ സിങ് ബംഗ്ലാദേശ് സൈനികരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. മറ്റൊരു ജവാന് പരിക്കേൽക്കുകയും ചെയ്തിരുന്നു.

തങ്ങളുടെ പിടിയിലായ ഇന്ത്യൻ മീൻപിടിത്തക്കാരനെ മോചിപ്പിക്കാൻ അതിക്രമിച്ച് എത്തിയതാണെന്ന് കരുതി സ്വയംപ്രതിര ോധത്തിന്‍റെ ഭാഗമായാണ് വെടിവെച്ചതെന്ന് ബംഗ്ലാദേശ് ബോർഡർ ഗാർഡ്സ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, യാതൊരു പ്രകോപനവ ും കൂടാതെയാണ് ബോർഡർ ഗാർഡ്സ് വെടിവെച്ചതെന്നും തങ്ങൾ തിരിച്ചടിക്ക് മുതിർന്നില്ലെന്നും ബി.എസ്.എഫ് വ്യക്തമാക്കിയിരുന്നു.

പ്രകോപനം കൂടാതെ വെടിവെച്ചത് കടന്ന കൈയ്യാണെന്ന് ഇന്ത്യൻ അധികൃതർ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ബി.എസ്.എഫ് മേധാവി വി.കെ. ജോഷ്രി ബി.ജി.ബി മേധാവി ഷഫീനുൽ ഇസ്ലാമുമായി ഫോണിലൂടെ സംസാരിച്ചിരുന്നു.

ബംഗ്ല സേനക്കെതിരെ കേസ്​

കൊ​ൽ​ക്ക​ത്ത: അ​തി​ർ​ത്തി​യി​ൽ ഇ​ന്ത്യ​ൻ ജ​വാ​നെ വെ​ടി​വെ​ച്ചു കൊ​ന്ന സം​ഭ​വ​ത്തി​ൽ ബം​ഗ്ലാ​ദേ​ശ്​ സേ​ന​ക്കെ​തി​രെ ഇ​ന്ത്യ​ൻ അ​തി​ർ​ത്തി ര​ക്ഷാ​സേ​ന (ബി.​എ​സ്.​എ​ഫ്) ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സെ​ടു​ത്തു. ബം​ഗ്ലാ​ദേ​ശ്​ അ​തി​ർ​ത്തി​ര​ക്ഷാ സേ​നാം​ഗ​ത്തി​​െൻറ വെ​ടി​യേ​റ്റ്​ ബി.​എ​സ്.​എ​ഫ്​ ജ​വാ​ൻ വി​ജ​യ്​ ഭാ​ൻ സി​ങ്​ ​കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ലാ​ണ്​ കേ​സെ​ടു​ത്ത​തെ​ന്ന്​ പ​ശ്ചി​മ​ബം​ഗാ​ളി​ലെ മു​ർ​ശി​ദാ​ബാ​ദ്​ പൊ​ലീ​സ്​ സൂ​പ്ര​ണ്ട്​ മു​കേ​ഷ്​ കു​മാ​ർ അ​റി​യി​ച്ചു. അ​തി​ർ​ത്തി ലം​ഘി​ച്ച​തി​ന്​ വ്യാ​ഴാ​ഴ്​​ച ബം​ഗ്ല സേ​ന അ​റ​സ്​​റ്റ്​ ചെ​യ്​​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ നി​യ​മാ​നു​സൃ​തം വി​ട്ട​യ​ക്കാ​ൻ ത​യാ​റാ​ണെ​ന്നും ഇ​രു​രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലെ ബ​ന്ധ​ത്തി​ന്​ വി​ള്ള​ലു​ണ്ടാ​ക്കാ​ൻ സം​ഭ​വം ഇ​ട​വ​രു​ത്ത​രു​തെ​ന്നാ​ണ്​ ആ​ഗ്ര​ഹ​മെ​ന്നും ബം​ഗ്ലാ​ദേ​ശ്​ ആ​ഭ്യ​ന്ത​ര​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

മു​ർ​ശി​ദാ​ബാ​ദ്​ ജി​ല്ല​യി​ൽ ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ്​ അ​തി​ർ​ത്തി​യി​ലെ പ​ത്​​മ ന​ദി​യി​ൽ ഇ​ന്ത്യ​ൻ മീ​ൻ​പി​ടി​ത്ത​ക്കാ​രെ ബം​ഗ്ലാ​ദേ​ശ്​ സേ​ന പി​ടി​കൂ​ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം പ​രി​ഹ​രി​ക്കാ​ൻ, ബം​ഗ്ലാ​ദേ​ശ്​ സേ​ന​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം ‘ഫ്ലാ​ഗ്​ മീ​റ്റി​ങ്ങി’​ന്​ പോ​യ ബി.​എ​സ്.​എ​ഫ്​ സം​ഘാം​ഗ​ത്തി​നാ​ണ്​ വെ​ടി​യേ​റ്റ​ത്. മ​റ്റൊ​രു ജ​വാ​ന്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു.

സ്വ​യ​ര​ക്ഷാ​ർ​ഥം വെ​ടി​യു​തി​ർ​ക്കു​​ക​യാ​യി​രു​ന്നു​വെ​ന്ന ബം​ഗ്ലാ​ദേ​ശ്​ സേ​ന​യു​ടെ വാ​ദം ബി.എസ്​.എഫ്​ ത​ള്ളി​.പ​ത്​​മ​ന​ദി​യി​ലെ അ​ന്താ​രാ​ഷ്​​ട്ര അ​തി​ർ​ത്തി​ക്കു​ള്ളി​ൽ മീ​ൻ​പി​ടി​ക്കാ​ൻ ബി.​എ​സ്.​എ​ഫ്​ അ​നു​മ​തി ന​ൽ​കി​യ മൂ​ന്നു ഇ​ന്ത്യ​ക്കാ​രെ​യാ​ണ്​ ബം​ഗ്ല സേ​ന പി​ടി​കൂ​ടി​യ​ത്. ഇ​തി​ൽ ഒ​രാ​ളെ ക​സ്​​റ്റ​ഡി​യി​ൽ​ത​ന്നെ വെ​ച്ചു. ഇ​ക്കാ​ര്യം സം​സാ​രി​ക്കാ​ൻ​ ബി.​എ​സ്.​എ​ഫ്​ ​സം​ഘം മോ​​ട്ടോ​ർ​ബോ​ട്ടി​ൽ ബം​ഗ്ല സേ​നാം​ഗ​ങ്ങ​ളു​ടെ അ​ടു​ത്ത്​ എ​ത്തി മ​ട​ങ്ങു​േ​മ്പാ​ഴാ​ണ്​ സ​യാ​ദ്​ എ​ന്ന സൈ​നി​ക​ൻ വെ​ടി​യു​തി​ർ​ത്ത​ത്.

Tags:    
News Summary - BSF officer’s death a ‘misunderstanding’ Bangladesh Home Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.