നവ വരന്മാരായ ജവാൻമാർക്ക്​ ഗസ്​റ്റ്​ഹൗസുകൾ നിർമിക്കാനൊരുങ്ങി ബി.എസ്​.എഫ്​

ന്യൂഡൽഹി: പുതുതായി വിവാഹം കഴിക്കുന്ന ജവാന്മാർക്ക്​ ജീവിതപങ്കാളികൾക്കൊത്ത്​ കഴിയാൻ രാജ്യത്താകമാനം ഗസ്​റ്റ്​ഹൗസുകൾ നിർമിക്കാനൊരുങ്ങുകയാണ്​ ബി.എസ്​.എഫ്​. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 192 ഗസ്റ്റ്ഹൗസുകളാണ് തുറക്കുന്നത്. കിഴക്ക്​ പടിഞ്ഞാറൻ അതിർത്തിയിലെ എ​േട്ടാളം മേഖലകളിലായി 2,800ഒാളം മുറികളുടെ നിർമാണത്തിന്​ ബി.എസ്​.എഫ്​ തുടക്കമിട്ടു. ഗസ്റ്റ്​ഹൗസുകൾ പണിയാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നേരത്തെ അനുമതി നല്‍കിയിരുന്നു.

ജവാന്മാരുടെ മാനസിക സമ്മർദ്ദവും കുടുംബ പ്രശ്​നങ്ങളും കുടുംബവുമൊത്ത്​ കൂടുതൽ സമയം ചിലവഴിക്കുന്നതിലൂടെ കുറക്കാൻ സാധിക്കുമെന്ന്​ ബി.എസ്​.എഫ്​ ഡയറക്​ടർ കെ.കെ ശർമ പറഞ്ഞു. പുതുതായി വിവാഹം കഴിഞ്ഞവര്‍ക്ക് ഒരു നിശ്ചിത കാലയളവില്‍ പങ്കാളിയെ കൂടെ താമസിപ്പിക്കുന്നതിനും അവധിക്കാലങ്ങളില്‍ ഭാര്യമാരേയും മക്കളേയും കൊണ്ടുവരുന്നതിനും അനുമതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

മുതിർന്ന ഒാഫീസർമാർക്കും അവർക്ക്​ താഴെയുള്ളവർക്കും ഇത്തരം സൗകര്യങ്ങൾ മു​േമ്പ ഉണ്ടായിരുന്നുവെങ്കിലും കോൺസ്റ്റബിൾ റാങ്കിലുള്ളവർക്ക്​ സൗകര്യം അനുവദിച്ചിരുന്നില്ല. ഒരു വീടിന്​ വേണ്ട എല്ലാ സൗകര്യങ്ങളുമടങ്ങുന്ന ഗസ്റ്റ്​ ഹൗസിന്​ പൊതുവായ ഒരു സ്വീകരണ മുറിയായിരിക്കും നിർമിക്കുക. 


 

Tags:    
News Summary - BSF to set up 190 guest houses to beat loneliness among newly-wed jawans-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.