ബി.എസ്.പി നേതാവിന്റെ കൊലപാതകം: അറസ്റ്റ് ചെയ്യപ്പെട്ടവർ യഥാർത്ഥ പ്രതികളല്ല - മായാവതി

ന്യൂഡൽഹി: തമിഴ്നാട്ടിൽ ബി. എസ്. പി നേതാവ് കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടവർ യഥാർത്ഥ പ്രതികൾ അല്ലെന്ന് പാർട്ടി അധ്യക്ഷ മായാവതി. കേസിൽ സി. ബി. ഐ അന്വേഷണം നടപ്പാക്കണമെന്നും മായാവതി പറഞ്ഞു. 

"ആംസ്ട്രോങ്ങിന്റെ കൊലപാതകം വ്യക്തമാക്കുന്നത് സംസ്ഥാനത്ത് ക്രമസമാധാനം ഇല്ല എന്നാണ്. അദ്ദേഹത്തെ കൊലപ്പെടുത്തിയവർ, യഥാർത്ഥ പ്രതികൾ ഇപ്പോഴും പിടിക്കപ്പെട്ടിട്ടില്ല. കേസ് സി.ബി.ഐക്ക് കൈമാറൂ. സംസ്ഥാന സർക്കാർ നീതി നടപ്പാക്കുമെന്ന് ഞങ്ങൾക്ക് പ്രതീക്ഷയില്ല," മായാവതി പറഞ്ഞു. ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിന് പിന്നാലെ ദളിത് വിഭാഗം ആകെ ആശങ്കയിലാണെന്നും സർക്കാർ അവർക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും അവർ കൂട്ടിച്ചേർത്തു. 

Tags:    
News Summary - Bsp leader's assassination: Mayavati says real culprits are yet to be found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.