ബജറ്റ്​ ദിവസം പാർലമെൻറിലേക്ക്​ നടത്താനിരുന്ന​ കർഷക മാർച്ച്​ മാറ്റി; 30 ന് ഉപവാസം

ന്യൂഡൽഹി: കേന്ദ്ര ബജറ്റ്​ അവതരിപ്പിക്കുന്ന തിങ്കളാഴ്​ച കർഷക സംഘടനകൾ നടത്തുമെന്ന്​ പ്രഖ്യാപിച്ച പാർലമെൻറ്​ മാർച്ച്​, റിപ്പബ്ലിക്​ ദിന സംഘർഷത്തിന്‍റെ പശ്​ചാത്തലത്തിൽ തൽക്കാലത്തേക്ക്​ മാറ്റിവെച്ചു. അതേസമയം, രണ്ടുമാസമായി തുടരുന്ന സമരം വിവാദനിയമങ്ങൾ പിൻവലിക്കുന്നത്​ വരെ മുന്നോട്ടുപോകുമെന്ന്​ സംയുക്ത കിസാൻ മോർച്ച ഭാരവാഹികൾ അറിയിച്ചു.

റിപ്പബ്ലിക്​ ദിനത്തിൽ കിസാൻ പരേഡിനിടെ നടന്ന സംഘർഷം ഗൂഢാലോചനയാണെന്നും ചെ​േങ്കാട്ടയിൽ അതിക്രമം നടത്തിയവർ വഞ്ചകരാണെന്നും യൂനിയനുകൾ ആരോപിച്ചു. ചെ​ങ്കോട്ടയിലേക്ക്​ കർഷകരെ നയിച്ച ദീപ് സിദ്ദുവിന്‍റെ നടപടിയെ മോർച്ച അപലപിച്ചു. ട്രാക്ടർ റാലിക്കിടയിൽ നടന്ന അനിഷ്ട സംഭവങ്ങളുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത്​ ജനുവരി 30ന് ഉപവാസമനുഷ്ഠിക്കുവാനും തീരുമാനിച്ചു.

ബി.ജെ.പി എം.പി സണ്ണി ഡിയോളി​െൻറ അടുത്ത സഹായി നടൻ ദീപ്​ സിദ്ദുവും ആക്​ടിവിസ്​റ്റായി മാറിയ ഗുണ്ടത്തലവൻ ലഖ സധാനയുമാണ്​ ചെ​േങ്കാട്ടയിലെ സംഘർഷത്തിന്​ പിന്നിലെന്നും ബാരിക്കേഡുകൾ തകർത്ത്​ സമരക്കാരെ ​ചെ​േങ്കാട്ടയിലേക്ക്​ കൊണ്ടുപോയത്​ സർക്കാറുമായി ചേർന്ന്​ നടത്തിയ ഗൂഢാലോചനയാണെന്നും കർഷക നേതാക്കൾ ആരോപിച്ചു.

റിപ്പബ്ലിക്​ ദിനത്തിലെ സംഘർഷം ഒരു സമുദായത്തിനു നേരെ നടത്തിയ ഗൂഢാലോചനയുടെ ഫലമാണെന്ന്​ ഭാരതിയ കിസാൻ യൂനിയൻ വക്താവ്​ രാകേഷ്​ ടികായത്ത്​ ആരോപിച്ചു. രണ്ടു ലക്ഷത്തിലേറെ ട്രാക്​ടറുകൾ അണി നിരന്ന റാലി 99.99 ശതമാനവും സമാധാനപരമായിരുന്നുവെന്ന്​ കർഷക നേതാവ്​ ബൽബീർ സിങ്​ രാജേവാൾ പറഞ്ഞു. കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച്​ ഹരിയാന നിയമസഭയിലെ ഇന്ത്യൻ നാഷനൽ ലോക്​ദൾ അംഗം അഭയ്​ സിങ്​ ചൗതാല രാജിവെച്ചു.

അതേസമയം, ചെ​​േങ്കാട്ടയിൽ ത്രിവർണ പതാകയെ അവഹേളിച്ചത്​ ഇന്ത്യ സഹിക്കില്ലെന്നും അക്രമത്തിന്​ ​​േപ്രരണ നൽകിയവർക്കെതിരെ നടപടിയെടുക്കുമെന്നും കേന്ദ്ര മന്ത്രി പ്രകാശ്​ ജാവ്​ദേക്കർ പറഞ്ഞു. കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിങ് പേട്ടൽ ആർക്കിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യ ഉദ്യോഗസ്ഥരോടൊപ്പം ബുധനാഴ്ച ചെേങ്കാട്ട സന്ദർശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഉടൻ റിപ്പോർട്ട് നൽകുമെന്ന് സന്ദർശനത്തിന് ശേഷം മന്ത്രി പറഞ്ഞു.

Tags:    
News Summary - Budget day march to Parliament cancelled by farmer unions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.