ന്യൂഡൽഹി: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ മുന്നിൽകണ്ട് കേന്ദ്ര സർക്കാർ കാർഷിക മേഖലക്കായി നടത്തിയ ബജറ്റ് പ്രഖ്യാപനങ്ങൾ കണ്ണിൽ പൊടിയിടുന്നവ. ഖാരിഫ് വിളകളുടെ താങ്ങുവില, പാട്ടകൃഷിക്കാർക്ക് കാർഷിക വായ്പ, പെെട്ടന്ന് കേടാവുന്ന ഉൽപന്നങ്ങളുടെ വിലയിലെ അസ്ഥിരത മാറ്റൽ തുടങ്ങിയ പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നടത്തിയത്. ഇവയുടെ പ്രായോഗികതയാണ് ചോദ്യംചെയ്യപ്പെടുന്നത്.
80 ശതമാനത്തോളം ചെറുകിട, ഇടത്തരം കർഷകരെ കാർഷികവൃത്തിയിൽനിന്ന് തുടച്ചുനീക്കുന്ന കടക്കെണിയിൽനിന്ന് രക്ഷപ്പെടുത്താൻ ഒരു നിർദേശവും ബജറ്റിലില്ല. ബാങ്ക് വായ്പ ലഭിക്കാതെ സ്വകാര്യ പണമിടപാടുകാരെ ആശ്രയിക്കുന്ന നിരവധി കർഷകർ ദിനംപ്രതി ആത്മഹത്യ ചെയ്യുേമ്പാഴാണ് ഇൗ നിശ്ശബ്ദത. ഉൽപന്നങ്ങൾക്ക് കൃഷിച്ചെലവിെൻറ 50 ശതമാനത്തിനു മുകളിൽ താങ്ങുവില നൽകണമെന്ന ദേശീയ കർഷക കമീഷൻ ശിപാർശയും അട്ടിമറിച്ചു. ഇൗ ശിപാർശ നടപ്പാക്കുമെന്നായിരുന്നു 2014 പൊതുതെരഞ്ഞെടുപ്പിലെ ബി.ജെ.പി വാഗ്ദാനം.
ധനമന്ത്രി പുതിയ ബജറ്റിൽ പറഞ്ഞത് റാബി വിളകൾക്ക് താങ്ങുവില നടപ്പാക്കിയെന്നാണ്. എന്നാൽ ഗോതമ്പ്, ബാർളി, പയർവർഗങ്ങൾ, ധാന്യം, കടുക് എന്നീ റാബി വിളകൾക്കെല്ലാംതന്നെ 2018-19 വർഷം പ്രഖ്യാപിച്ച താങ്ങുവില കമീഷൻ ശിപാർശയിൽനിന്ന് ഏറെ താഴെയായിരുന്നു. ഗോതമ്പ് ക്വിൻറലിന് 1884 രൂപ നൽകേണ്ടിടത്ത് 1735 മാത്രം. ബാർളിക്ക് 1785 രൂപക്ക് പകരം 1410 രൂപ. പയറിന് 5289 രൂപയുടെ സ്ഥാനത്ത് 4400 രൂപ. ധാന്യങ്ങൾക്ക് 5590 രൂപക്ക് പകരം 4250 രൂപ. കടുകിന് 4629 രൂപ നൽകേണ്ടിടത്ത് 4000 രൂപ. ഉൽപാദന ചെലവിെൻറ ഒന്നര മടങ്ങ് ഖാരിഫ് വിളകൾക്ക് താങ്ങുവില നൽകുമെന്നാണ് പുതിയ പ്രഖ്യാപനം.
ഇത്തരത്തിലുള്ള ബജറ്റ് കർഷകരെ പറ്റിക്കുന്നതും വഞ്ചനയുമാണെന്ന് അഖിേലന്ത്യ കർഷകസംഘം ദേശീയ ജോയൻറ് സെക്രട്ടറി വിജു കൃഷ്ണൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ‘‘ഇവയെല്ലാം ‘കാൽപനികം’ മാത്രമാണ്. കാർഷിക ഉൽപന്നങ്ങൾ സംഭരിക്കാൻ ഒരു സംവിധാനവും ഏർപ്പെടുത്താതെയാണ് താങ്ങുവില നൽകി ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചത്. കാർഷിക വായ്പ 10 ശതമാനം വർധിപ്പിച്ച് ഒരു ലക്ഷം കോടിയിൽനിന്ന് 11 ലക്ഷം കോടിയാക്കിയെന്ന് പറയുേമ്പാഴും അതിന് ബജറ്റിൽ ഒരു രൂപയുമില്ല’’ -അദ്ദേഹം പറഞ്ഞു.
പാട്ടകൃഷിക്കാർക്ക് കാർഷിക വായ്പ നൽകുമെന്ന വാഗ്ദാനവും പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടുന്നു. വായ്പ ലഭിക്കാനുള്ള യോഗ്യതയോ എത്ര രൂപയാണ് ബജറ്റ് വിഹിതമെന്നോ പറഞ്ഞിട്ടില്ല. കർഷകത്തൊഴിലാളികൾ ഭൂരിഭാഗവും ആശ്രയിക്കുന്ന തൊഴിലുറപ്പ് പദ്ധതിയായ എം.ജി.എൻ.ആർ.ഇ.ജി.എക്കും ബജറ്റ് വിഹിതം വർധിപ്പിച്ചിട്ടില്ലെന്ന് അഖിലേന്ത്യ കിസാൻ സഭയും ചൂണ്ടിക്കാട്ടുന്നു.
2017-18ൽ വകകൊള്ളിച്ച 55,000 കോടി രൂപയാണ് ഇത്തവണത്തെയും വിഹിതം. ഏകദേശം 88,000 കോടി രൂപയെങ്കിലും പദ്ധതി നടത്താൻ വേണ്ടിവരുമെന്നാണ് കിസാൻ സഭയുടെ കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.