പാർലമെന്ററി പാർട്ടി നേതാവ് ഇ. ടി മുഹമ്മദ്‌ ബഷീർ, ലോക് സഭ എം.പിമാരായ ഡോ. എം. പി. അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവർ ന്യൂഡൽഹി വിജയ് ചൗക്കിൽ നടത്തിയ വാർത്താസമ്മേളനം

അവാസ്തവങ്ങൾ കുത്തിനിറച്ച ബജറ്റ് -മുസ്‌ലിം ലീഗ്

ന്യൂഡൽഹി: വർത്തമാനകാല ഇന്ത്യൻ യാഥാർഥ്യങ്ങളോട് നിഷേധാത്മക സമീപനം പുലർത്തുന്ന കേന്ദ്ര ഇടക്കാല ബജറ്റ് അവാസ്തവങ്ങൾ കുത്തിനിറച്ചതാണെന്ന് മുസ്‌ലിം ലീഗ് എം.പിമാർ കുറ്റപ്പെടുത്തി. ദിവാ സ്വപ്‌നങ്ങൾ വാരി വിതറി വാചാലമാവുകയും തൊഴിലില്ലായ്മ പോലുള്ള രൂക്ഷമായ പ്രശ്നങ്ങൾക്ക് നേരെ നിശബ്ദത പാലിക്കുകയുമാണ് ധനമന്ത്രി ചെയ്തതെന്ന് അവരുടെ ബജറ്റ് അവതരണത്തിന് ശേഷം വിജയ് ചൗക്കിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പാർലമെന്ററി പാർട്ടി നേതാവ് ഇ. ടി മുഹമ്മദ്‌ ബഷീർ, ലോക്സഭാ എം.പിമാരായ ഡോ. എംപി അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവർ വിമർശിച്ചു.

സാമൂഹികമായും ഭൂമിശാസ്ത്രപരമായുമുള്ള അന്തരങ്ങൾ പരിഹരിച്ചുവെന്ന ബജറ്റിലെ വാദം പൊള്ളയാണ്. സാമൂഹിക നീതിയെ തകർത്ത് തരിപ്പണമാക്കാൻ ശ്രമിക്കുന്നവർ അതിന്റെ രക്ഷകരായി ചമയുകയാണ്. പുതിയ വിദ്യാഭ്യാസ നയം രാജ്യത്തിന്റെ സമൂല പരിവർത്തനത്തിന് ഉതകുന്നതാണെന്ന വാദം പരിഹാസ്യമാണെന്നും ലീഗ് എം.പിമാർ കുറ്റപ്പെടുത്തി.

Tags:    
News Summary - Budget riddled with falsehoods: Muslim League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.