ഗുരുഗ്രാം: ഹരിയാന ഗുരുഗ്രാമിലെ ഉദ്യോഗ് വിഹാറിൽ കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ചു. മൂന്ന് തൊഴിലാളികൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി.
പൊളിച്ചുകൊണ്ടിരിക്കുന്ന കെട്ടിടമാണ് തകർന്നത്. കെട്ടിടം പൊളിക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെട്ട തൊഴിലാളികളാണ് അവശിഷ്ടങൾക്കിടയിൽ കുടുങ്ങിയത്. അതിലൊരാൾ മരിച്ചുവെന്ന് സ്ഥിരീകരിച്ചു. ഒരാളെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷിച്ചിട്ടുണ്ടെന്ന് അഗ്നിശമന സേനാവിഭാഗം ഓഫീസർ ലളിത് കുമാർപറഞ്ഞു. മറ്റ് രണ്ടുപേരെ രക്ഷിക്കാനുള്ള ശ്രമം നടക്കുകയാണ്.
പൊളിഞ്ഞു വീണത് പഴയ കെട്ടിടമാണെന്ന് വെസ്റ്റ് ഡിസി.പി ദീപക് സഹാരൻ പറഞ്ഞു. സെപ്റ്റംബർ 26 മുതൽ കെട്ടിടം പൊളിക്കാൻ തുടങ്ങിയിട്ടുണ്ട്. മൂന്ന് നില കെട്ടിടത്തിന്റെ രണ്ട് നിലകൾ പൊളിച്ചു കഴിഞ്ഞു. താഴെ നിലയാണ് തകർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.