ബിൽകീസ് ബാനു കേസ്: ഗുജറാത്ത് സർക്കാരിന്റെ മറുപടി പെരുപ്പിച്ചത്; വസ്തുതകൾ കാണാനില്ല -സുപ്രീംകോടതി

ന്യൂഡൽഹി: ബിൽകീസ് ബാനു കൂട്ട ബലാത്സംഗക്കേസിൽ 11 പ്രതികളെയും വെറുതെ വിട്ട നടപടിക്കെതിരെ സമർപ്പിച്ച ഹരജികളിൽ ഗുജറാത്ത് സർക്കാരിന്റെ വിശദീകരണം പെരുപ്പിച്ചതാണെന്നും എന്നാൽ വസ്തുത പരമായ കാര്യങ്ങൾ കാണുന്നില്ലെന്നും സുപ്രീംകോടതി. വിധികളുടെ പരമ്പര തന്നെ ഉദ്ധരിക്കുന്ന എതിർ സത്യവാങ്മൂലം താൻ കണ്ടിട്ടില്ലെന്നും ഗുജറാത്ത് സർക്കാർ സമർപ്പിച്ച മറുപടി എല്ലാ കക്ഷികൾക്കും ലഭ്യമാക്കണമെന്നും ജസ്റ്റിസ് സി.ടി. രവികുമാർ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

ഗുജറാത്ത് സർക്കാരിന്റെ മറുപടിയിലൂടെ കടന്നുപോകുന്നതിന് മുമ്പുതന്നെ അത് പത്രങ്ങളിൽ ദൃശ്യമായിരുന്നെന്നും ജസ്റ്റിസ് രസ്തോഗി നിരീക്ഷിച്ചു. ഗുജറാത്ത് സർക്കാരിന്റെ സത്യവാങ്മൂലത്തിൽ മറുപടി നൽകാൻ ഹരജിക്കാർ സുപ്രീംകോടതി കൂടുതൽ സമയവും അനുവദിച്ചു. ഹരജികൾ നവംബർ 29ന് വീണ്ടും പരിഗണിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. മുതിർന്ന സി.പി.എം നേതാവ് സുഭാഷിണി അലി അടക്കമുള്ള മൂന്ന് സ്ത്രീകളാണ് വിധിക്കെതിരെ പൊതുതാൽപര്യ ഹരജികൾ നൽകിയത്.

ഹരജിക്കാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകനായ കപിൽ സിബൽ ആണ് ഹാജരായത്. പ്രതികളെ വെറുതെ വിട്ട സുപ്രീംകോടതി നടപടിയെ ഗുജറാത്ത് സർക്കാർ ന്യായീകരിച്ചിരുന്നു.

2002ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കീസ് ​​ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ അതി​ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളായ 11 പേരെയാണ് വിട്ടയക്കാൻ ഉത്തരവിട്ടത്.

11 പ്രതികളെയും ശിക്ഷാ കാലാവധി പൂർത്തിയാക്കും മുമ്പാണ് ഗുജറാത്ത് സർക്കാർ വിട്ടയച്ചത്. ഇവർ 14 വർഷമായി ജയിലിൽ കഴിയുകയാണെന്നും പെരുമാറ്റം നല്ലതാണെന്നുമാണ് വിട്ടയച്ചതിനെ കുറിച്ച് ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയിൽ വിശദീകരിച്ചത്. വിട്ടയച്ചത് കേന്ദ്രം അംഗീകരിച്ചിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

2022 ജൂൺ 28നാണ് 11 പേരെയും വിട്ടയക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിന്റെ അനുമതി തേടിയത്. ജൂലൈ 11 ന് കേന്ദ്രസർക്കാർ അനുമതി നൽകി.  

Tags:    
News Summary - Bulky reply iIn bilkis bano case, factual statement missing: supreme court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.