കെട്ടിടത്തിൽ സ്​ഥാപിച്ച 11 പൈപുകൾ എടുത്തുമാറ്റിയതിനെ തുടർന്നുണ്ടായ ദ്വാരങ്ങൾ     Photo Courtesy: Bismee Taskin/ThePrint

ഒരുരാത്രി ഈ വീട്ടിൽ തൂങ്ങിമരിച്ചത്​ 11 പേർ; 'പ്രേതഭവന'മെന്ന മുദ്ര പേറു​േമ്പാഴും താമസക്കാർ ഹാപ്പിയാണ്​

ഡൽഹി: രാജ്യ തലസ്​ഥാനത്തെ ബുറാരിയിൽ 2018ലായിരുന്നു ഈ മൂന്നുനില കെട്ടിടം നാടി​െൻറ നോവായത്​. ഏകദേശം രണ്ടര വർഷം മുമ്പ്.​ ഒരു നാൾ കുടുംബത്തിലെ 11 പേരെ​ മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തുന്നു​. അന്വേഷണത്തിൽ തലേന്ന്​ വീട്ടിൽ മന്ത്രവിദ്യ നടന്നെന്നും അതിലെവിടെയോ പാളിയപ്പോൾ കൂട്ട മരണം നടന്നെന്നും തിരിച്ചറിഞ്ഞു. പക്ഷേ, അന്ന്​ നാട്ടുകാരായിരുന്നവർക്ക്​ ഭീതി ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ഉടനെങ്ങും അത്​ പോകുമെന്ന പ്രതീക്ഷയുമില്ല. അവർക്ക്​ വീട്​ കാണു​േമ്പാഴേ ഭീതി നിറയും. പ്രതീക്ഷകൾ വരളും. വിട്ടുപോകണമെന്നു തോന്നും.

പക്ഷേ, നേരെ മറിച്ചാണ്​ വീട്ടിലെ താമസക്കാർക്ക്​ കാര്യങ്ങൾ. ആ​ത്മഹത്യ ചെയ്​തവർ മണ്ണോടുചേർന്ന്​ ഏറെ കഴിഞ്ഞോ തൊട്ടുടനോ​ ഇവിടെയെത്തിയ രണ്ടു കുടുംബങ്ങൾ. താഴെ കശ്യപ്​ കുടുംബം, പരിസരത്ത്​ ഡയഗ്​നോസ്​റ്റിക്​ സെൻറർ നടത്തുന്നു. രണ്ടാമത്തേത്​, 2018 മുതൽ കെട്ടിടം പരിചരിച്ചുവരുന്ന അലി കുടുംബം. ഒന്ന്​, രണ്ട്​ നിലകളിൽ അവരും സസുഖം വാഴുന്നു.

ഒന്നാം നിലയിലായിരുന്നു ആത്​മഹത്യ ചെയ്​ത 11 അംഗ കുടുംബം കഴിഞ്ഞിരുന്നത്​. ഏറ്റവും മുതിർന്നയാൾക്ക്​ പ്രായം 77 ആയിരുന്നു. ഇളയയാൾക്ക്​​ 15ഉം. 2018 ജൂൺ 30നാണ്​ നാടിനെ മുൾമുനയിലാക്കി ഇവർ കൂട്ടമായി മരണം പുൽകിയത്​. ചിറ്റോർഗഢ്​ ആസ്​ഥാനമായി കരാറുകാരനായ ദിനേശ്​ സിങ്​ ചുന്ദാവത്തി​​െൻറ അനിയ​െൻറ ദുർമന്ത്രവാദ ശീലമാണ്​ ദുരന്തത്തിനിടയാക്കിയതെന്ന്​ കരുതുന്നു.

സംഭവം ആദ്യമായി റിപ്പോർട്ട്​ ചെയ്യപ്പെട്ടപ്പോൾ ഞെട്ടലായിരുന്നു എങ്ങും. ഒരു കുടുംബം മൊത്തമായി തൂങ്ങിനിൽക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഭീതി നിറച്ചു. 10 പേർ കണ്ണുകെട്ടി ചുറ്റും നിന്നായിരുന്നു മരിച്ചുള്ള നിൽപ്​. കാലുകൾ പരസ്​പരം കെട്ടിയിരുന്നു. ഏറ്റവും പ്രായം ചെന്ന നാരായണി ദേവി മാത്രം തൊട്ടടുത്ത മുറിയിലും. ആ മുറി ഇതുവരെയും തുറന്നിട്ടില്ല. ദൈവങ്ങൾക്ക്​ നന്ദിയറിയിക്കുന്ന ഒരു ആചാരത്തി​െൻറ ഭാഗമായിട്ടായിരുന്നു​വത്രെ കൂട്ട ആത്​മാഹുതി. ലളിത്​ എന്നായാളായിരുന്നുവത്രെ കർമങ്ങൾ​ ചെയ്​തത്​.

1,070 ചതുരശ്ര അടി വലിപ്പമുണ്ട്​ ഇൗ കുടുംബവീടിന്​​. കഥകൾ പരന്നതോടെ പുറത്തുനിന്ന പലരും വീടു കാണാനെത്തി. കാഴ്​ചകളിൽ കൗതുകം കൂറി. വീട്ടിനകത്തുനിന്ന്​ ഇപ്പോഴും വിറയൽ കേൾക്കാമെന്ന്​ അയൽക്കാരിൽ ചിലർ പറയുന്നു. ആത്​മാക്കൾ വീട്ടിനുള്ളിൽ തന്നെയുണ്ടെന്നാണ്​ ഇവരുടെ പക്ഷം.

ഓർമയിലെ ഭീതി ശരിക്കും നാട്ടുകാരെ വർഷങ്ങളോളം അസ്വസ്​ഥമാക്കിയിരുന്നു. രണ്ടു കുടുംബങ്ങൾ എത്തിയത്​ പാതി ഭീതി മാറ്റി. എന്നാലും കെട്ടിടത്തിൽ പലയിടത്തായി കാണുന്ന ചെറിയ ദ്വാരങ്ങളെ ചുറ്റി കഥകൾ ഇപ്പോഴും പറന്നുനടക്കുന്നുണ്ട്​. 11 പൈപുകൾ അന്ന്​ ഈ വീട്ടിലുണ്ടായിരുന്നു​വത്രെ. ഇവ ആത്​മാക്കൾക്ക്​ വീട്ടിൽ തുടരാനായി ഉണ്ടാക്കിയതെന്നുവരെ വന്നു. പക്ഷേ, വീട്ടുടമസ്​ഥനായ ചുന്ദാവത്ത്​ അവ പിന്നീട്​ എടുത്തുമാറ്റി. മരിച്ച കുടുംബത്തി​െൻറ ആസ്​തികൾ, വസ്​ത്രങ്ങൾ, പുസ്​തകങ്ങൾ എന്നിവയും കൊടുത്തൊഴിവാക്കി.

കെട്ടിടത്തി​െൻറ താഴെനിലയിൽ ഇപ്പോൾ 'ധ്രുവ ഡയഗ്​നോസ്​റ്റിക്​സ്​' എന്ന സ്​ഥാപനവും പ്രവർത്തിക്കുന്നുണ്ട്​. ഡോ. മോഹൻ സിങ്​ കശ്യപി​െൻറയാണത്​. കഴിഞ്ഞ വർഷം ജനുവരിയിലാണ്​ കശ്യപ്​ കുടുംബം ഇവിടെ താമസക്കാരും ലാബ്​ നടത്തിപ്പുകാരുമായി എത്തിയത്​. ആളുകൾ പറയുന്നതിൽ കാര്യമില്ലെന്ന്​ അവർ കട്ടായം പറയുന്നു.

2018ൽ തന്നെ മുകൾ നിലയിൽ എത്തിയ അഹ്​മദ്​, അഫ്​സർ അലി സഹോദരൻമാർ ആശാരിമാരാണ്​. പൊലീസ്​ കെട്ടിടം ഉടമക്ക്​ കൈമാറിയ ഉടൻ ഇവർ ഇവിടെ താമസം തുടങ്ങിയിട്ടുണ്ട്​. അവർക്കുമില്ല, ഇത്തിരിയും ആധികൾ. ഇൗ സഹോദരന്മാർക്കു തന്നെയാണ്​ കെട്ടിട മേൽനോട്ടവും. 2018ൽ മൂ​ന്ന്​ കോടി വിലയുണ്ടായിരുന്ന കെട്ടിടത്തിന്​ വില കുറഞ്ഞതോടെ 10,000 രൂപയാണിപ്പോൾ വാടക ഈടാക്കുന്നത്​.

Tags:    
News Summary - Delhi's Burari House Where 11 Committed Suicide In 2018 Is Now Inhabited By Two Families

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.