സ്വിഗ്ഗിയിൽനിന്ന് മുൻ ജീവനക്കാരൻ കവർന്നത് 33 കോടി

ന്യൂഡൽഹി: ബംഗളൂരു ആസ്ഥാനമായ ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയിൽനിന്നും മുൻ ജീവനക്കാരൻ കവർന്നത് 33 കോടി രൂപ. വാർഷിക റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമായതോടെ ഞെട്ടിയിരിക്കുകയാണ് കമ്പനി.

മുൻജീവനക്കാരനെതിരെ പരാതി നൽകിയതായും തട്ടിപ്പിനെക്കുറിച്ച് കൂടുതൽ വിശദമായി അന്വേഷിക്കാൻ പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്. 2023-24 സാമ്പത്തിക വർഷത്തെ വാർഷിക റിപ്പോർട്ടിലാണ് വൻ ഫണ്ട് തട്ടിപ്പ് ശ്രദ്ധയിൽപെട്ടത്. തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങളൊന്നും സ്വിഗ്ഗി പുറത്തുവിട്ടിട്ടില്ല.

തട്ടിപ്പ് നടത്തിയയാളുടെ പേര് വിവരങ്ങളും പുറത്തുവന്നിട്ടില്ല. 2023-24 സാമ്പത്തിക വർഷം 2,350 കോടി രൂപയായിരുന്നു സ്വിഗ്ഗിയുടെ നഷ്ടം.

Tags:    
News Summary - Former Swiggy employee embezzled company of Rs 33 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.