മന്ത്രിമാർ പറയുന്ന കാര്യങ്ങളോട് 'ശരി സർ' എന്ന് മാത്രമേ ഉദ്യോഗസ്ഥർ പറയാവൂ -നിധിൻ ഗെഡ്ഗരി

ന്യൂഡൽഹി: മന്ത്രിമാർ എന്ത്പറയുന്നോ ഉദ്യോഗസ്ഥർ അതനുസരിച്ച് പ്രവർത്തിക്കണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി. ജനങ്ങളുടെ ക്ഷേമത്തിന് തടസ്സം നിൽക്കുന്ന നിയമങ്ങൾ തെറ്റിക്കാൻ മന്ത്രിമാർക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരിലെ മഹാരാഷ്ട്ര യൂനിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഞാൻ ഉദ്യോഗസ്ഥരോട് എപ്പോഴും പറയും നിങ്ങൾ പറയുന്നതനുസരിച്ച് സർക്കാർ പ്രവർത്തിക്കില്ല, നിങ്ങൾ 'ശരി സർ' എന്ന് മാത്രം പറഞ്ഞാൽ മതി. ഞങ്ങൾ മന്ത്രിമാർ എന്താണോ പറയുന്നത് അത് നിങ്ങൾ നടപ്പാക്കണം'- നിതിൻ ഗഡ്ഗരി പറഞ്ഞു.

ജനങ്ങളുടെ ക്ഷേമത്തിന് തടസ്സം നിൽക്കുന്ന നിയമങ്ങളെ ലംഘിക്കാൻ ഒരുമടിയും കാണിക്കരുതെന്നും മഹാത്മഗാന്ധിയെ ഉദ്ധരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു. മേൽഘട്ടിലെ ഗ്രാമങ്ങളിൽ റോഡുകളുടെ വികസനത്തിന് വനനിയമങ്ങൾ തടസ്സമാകുന്നത് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - ‘Bureaucrats just have to say yes’; Nitin Gadkari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.