?????? ??????????? ???????? ?????????????? ????

ബംഗളൂരുവിൽനിന്ന് വരികയായിരുന്ന ബസ് അപകടത്തിൽപെട്ടു; 26 മലയാളികൾക്ക് പരിക്ക്

കോട്ടയം: ലോക്ഡൗൺ ദുരിതത്തിൽനിന്നും രക്ഷപെട്ട് ബംഗളൂരുവിൽനിന്നും നാട്ടിലേക്ക് വരുന്നതിനിടെ ബസ് അപകടത്തിൽപെട്ട് 26 മലയാളികൾക്ക് പരിക്കേറ്റു.

 

അപകടത്തിൽ തകർന്ന ബസ്​

ബംഗളൂരുവിൽ കുടുങ്ങിക്കിടന്ന മലയാളി വിദ്യാർത്ഥികൾ അടങ്ങിയ സംഘം നാട്ടിലേക്ക് വരുന്നതിനിടെ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ജയ് ഗുരു എന്ന ബസ് തമിഴ്‌നാട്ടിലെ കരൂരിൽ വെച്ചാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച ഉച്ചക്ക് 12ഓടെയായിരുന്നു സംഭവം. ജീവനക്കാർ അടക്കം 26 പേരാണ് ബസിൽ ഉണ്ടായിരുന്നത്.

അപകടത്തിൽപെട്ട ലോറി

കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നുള്ള നഴ്സിങ് വിദ്യാർത്ഥികളായിരുന്നു യാത്രക്കാരിൽ ഏറെയും. പരിക്കേറ്റ 18 പേരെ അമരാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍പെട്ട മലയാളി വിദ്യാര്‍ഥികളെ മറ്റൊരു ബസില്‍ നാട്ടിലെത്തിക്കും. കോട്ടയം ജില്ല കലക്ടര്‍ പി.കെ. സുധീര്‍ ബാബുവും ജില്ല പൊലീസ് മേധാവി ജി. ജയദേവും തമിഴ്നാട്ടിലെ കരൂര്‍ ജില്ല അധികൃതരുമായും വിദ്യാര്‍ഥികളുമായും ബന്ധപ്പെട്ടിരുന്നു. വിദ്യാര്‍ഥികളില്‍ ആര്‍ക്കും ഗുരുതര പരിക്കുകളില്ലെന്ന് കരൂര്‍ ജില്ല കലക്ടര്‍ അറിയിച്ചു.

Tags:    
News Summary - bus accident at chennai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.