അന്തർ സംസ്ഥാന തൊഴിലാളികളുമായി ഒഡിഷക്ക് പോയ ബസ് അപകടത്തിൽ പെട്ടു. ഒരു മരണം

ഭുവനേശ്വർ: അന്തർ സംസ്ഥാന തൊഴിലാളികളുമായി ഗുജറാത്തിൽ നിന്നും ഒഡിഷക്ക് പോയ ബസ് അപകടത്തിൽ പെട്ടു. ഒരാൾ മരിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ പരിക്കേറ്റ ഒരാൾ ഗുരുതരാവസ്ഥയിലാണ്.

ഗുജറാത്തിലെ സൂറത്തിൽ നിന്നും ഒഡിഷയിലെ ഗൻജാമിലേക്കുള്ള 70 തൊഴിലാളികളാണ് ബസിലുണ്ടായിരുന്നത്. റോഡിന് വശത്തുള്ള മതിലിൽ തട്ടിയാണ് അപകടമുണ്ടായത്. പൊലിസും ഫയർ ഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. 

Tags:    
News Summary - Bus to Odisha With 70 Migrants from Gujarat Meets with Accident, 1 Dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.