ന്യൂഡൽഹി: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നിർണായകമാവുന്ന രണ്ട് ലോക്സഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. ഗോരഖ്പൂർ, ഫൂൽപുർ എന്നിവടങ്ങളിലാണ് മാർച്ച് 11ന് വോെട്ടടുപ്പ് നടക്കുക. ഇതിനൊപ്പം ബീഹാറിലെ അറാറിയ മണ്ഡലത്തിലും നിയമസഭ മണ്ഡലങ്ങളായ ബാഹുബുവ, ചെഹനാബാദ് എന്നിവിടങ്ങളിലും വോെട്ടടുപ്പ് നടക്കും.
ഗൊരഖ്പൂർ എം.പിയായ യോഗി ആദിത്യനാഥ്, ഫൂൽപുർ എം.പി കേശവ പ്രസാദ് മൗര്യ തുടങ്ങിയവർ എം.എൽ.എമാരായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
തെരഞ്ഞെടുപ്പിന് പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 20 ആണ്. 23 വരെ പത്രിക പിൻവലിക്കാം. മാർച്ച് 14നാണ് വോെട്ടണ്ണൽ. വിവിപാറ്റ് സംവിധാനമുള്ള വോട്ടിങ് യന്ത്രം ഉപയോഗിച്ചാവും വോെട്ടടുപ്പ് നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.